ചങ്ങല കെട്ടിയത് കടന്നൽ കൂട്ടിൽ; കടന്നലാക്രമണത്തിൽ പരിക്കേറ്റ ആനക്ക് രക്ഷകരായി അഗ്നിരക്ഷാസേന

Spread the love

പറവൂർ: പെരുവാരംമഹാദേവ ക്ഷേത്രം വടക്കേ നടയിലെ പറമ്പിൽ തളച്ചിരുന്ന ആനയെ കടന്നൽ കൂട്ടം ഇളകി ശരീരമാസകലം കുത്തി പരിക്കേല്പിച്ചു. എഴുത്തു പുരയ്ക്കൽ ഗംഗാപ്രസാദ് എന്ന ആനയുടെ നേർക്കാണ് കടന്നൽ കൂട്ടത്തിന്റെ അക്രമണമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

 

തൃപ്പൂണിത്തുറയിൽ ശീവേലിയിൽ പങ്കെടുത്ത് തൃശൂരിലേക്കുമടങ്ങുന്ന വഴിയാണ് പാപ്പാന്മാർ ആനയെ പെരുവാരം വടക്കേ നടയിലെ പറമ്പിലുള്ള മരത്തിൽ തളച്ചത്. പിന്നാലെ, മരത്തിലുണ്ടായിരുന്ന കടന്നൽകൂട്ടം ഒന്നിച്ചിളകി ആനയെ പൊതിഞ്ഞു കുത്തുകയായിരുന്നു. കാടു പിടിച്ചു കിടന്ന പറമ്പിൽ മരത്തിന്റെ അടിഭാഗത്തെ പൊത്തിലായിരുന്നു കടന്നൽ കൂടുകൂട്ടിയിരുന്നത്. ഇതുശ്രദ്ധയിൽ പെടാതെ ചങ്ങല ആ ഭാഗത്താണു കെട്ടിയത്. അതോടെ കടന്നൽ കൂട്ടംഒന്നാകെ ഇളകി ആനയെ അക്രമിക്കുകയായിരുന്നു.

 

ശരീരമാസകലം കടന്നൽ കുത്തേറ്റ ആന വേദനകൊണ്ട് പുളഞ്ഞു. ശരീരമാസകലം കുടഞ്ഞും വട്ടം കറങ്ങിയും കടന്നലുകളെ തുരത്താൻ ആന പലവട്ടം ശ്രമിച്ചു. ഒന്നാം പാപ്പാൻ പായിപ്പാട്ട് ബിജിയുൾപ്പെടെയുള്ള പാപ്പാന്മാർക്കും കടന്നലിന്റെ കുത്തേറ്റു. ഒടുവിൽ അഗ്നിരക്ഷാസേനയെത്തി ആനയുടെ ദേഹത്ത് ഏറെ നേരം വെള്ളം ചീറ്റിച്ചാണ് കടന്നൽ കൂട്ടത്തെ ഓടിച്ചത്. കടന്നലുകൾ പൂർണമായി ഒഴിഞ്ഞശേഷം മറ്റൊരിടത്തേയ്ക്ക് ആനയെ മാറ്റിക്കെട്ടി. വെറ്റിനററി ഡോക്ടർ എത്തി ആനയ്ക്ക് മരുന്നുകൾ നൽകിയ ശേഷം ലോറിയിൽ കയറ്റി കൊണ്ടുപോയി. ആനയുടെ കൺതടത്തിലുൾപ്പെടെ നിരവധിയിടങ്ങളിൽ കടന്നൽ കുത്തേറ്റ പാടുകളുണ്ട്.

  • Related Posts

    കുളിക്കാനിറങ്ങിയ വയോധിക വെള്ളത്തിൽ വീണു മരിച്ചു

    Spread the love

    Spread the loveഎടത്വ∙ കുളിക്കാനിറങ്ങിയ വയോധിക വെള്ളത്തിൽ വീണ് മരിച്ച നിലയിൽ. തലവടി തെക്ക് മാണത്താറ മുണ്ടകത്തിൽ എം.സി.ലക്ഷ്മി (74) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പസാനദിയിൽ പുതുക്കരി 800 കുളിക്കാവിൽ കുളിക്കാനിറങ്ങിയതാണ്. വീട്ടിൽ വരേണ്ട സമയം കഴിഞ്ഞിട്ടും…

    മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

    Spread the love

    Spread the loveകൊച്ചി: പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മൂന്നു വയസ്സുള്ള കുട്ടിയുടെ മരണം കൊലപാതകമെന്ന സംശയമുണ്ടെന്ന് പൊലീസ്. കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകളുണ്ട്. ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയെ രണ്ടാനച്ഛന്‍ തല്ലുമായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.  …

    Leave a Reply

    Your email address will not be published. Required fields are marked *