മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

Spread the love

എറണാകുളം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജിഎസ്ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കുമാറിനെയും കാസർഗോഡ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറായ വി. സജിത്തിനേയുമാണ് സ്ഥലം മാറ്റിയത്. സുനിൽ കുമാറിനെ ആലപ്പുഴ ജില്ലയിലെ കുത്തിയതോട് ഓഡിറ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ എന്ന അപ്രധാന തസ്തികയിലേക്കാണ് സ്ഥലം മാറ്റിയത്.

 

റിപ്പോർട്ടർ ചാനലിനെതിരെയുള്ള നികുതിവെട്ടിപ്പ് കേസ് തടസപ്പെടുത്താൻ സുനിൽ കുമാർ ഇടപെട്ടതായി മൊഴി ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി. കാസർഗോഡ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറായ സജിത്തിനേയും ഓഡിറ്റ് വിഭാഗത്തിലേക്കാണ് മാറ്റിയത്. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയും ചട്ടങ്ങള്‍ ലംഘിച്ചും സ്‌പോണ്‍സര്‍ഷിപ്പ് കരാറുകള്‍ നല്‍കിയതില്‍ മന്ത്രിതലത്തിലുള്ള ഗൂഢാലോചനയുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.

  • Related Posts

    ഡിപ്രഷൻ കാരണം ജീവിതം മടുത്തുവെന്ന് വിഡിയോ; ട്രെയിനിനു മുന്നിൽ ചാടി അധ്യാപകൻ ജീവനൊടുക്കി

    Spread the love

    Spread the loveതിരുവനന്തപുരം ∙ ഡിപ്രഷന്‍ കാരണം ജീവിതം മടുത്തുവെന്ന വിഡിയോ പങ്കുവച്ച ശേഷം അധ്യാപകന്‍ ജീവനൊടുക്കി. നഗരൂര്‍ വെള്ളല്ലൂര്‍ സ്വദേശി ജോഷ്മിന്‍ (36) ആണു ചിറയിന്‍കീഴില്‍ ഇന്നലെ രാത്രി ട്രെയിന്‍ തട്ടി മരിച്ചത്. ചിറയിന്‍കീഴ് മഞ്ചാടിമൂട് റെയില്‍വേ ഗേറ്റിനു സമീപം…

    11 മാസത്തിനിടെ 2 സിസേറിയൻ, ഭർത്താവിന്റെ മർദനത്തിൽ സ്റ്റിച്ച് ഇളകി; പൊലീസിനോട് അവൾ പറഞ്ഞു

    Spread the love

    Spread the loveആദ്യ സിസേറിയനിലെ തുന്നിക്കെട്ടിന്റെ മുറിവും വേദനയും പൂർണമായും മാറിയിട്ടില്ല. അതിനു പിന്നാലെ രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകി. അങ്ങനെ 11 മാസത്തിനിടെ 2 പ്രസവം. 6 ദിവസം മാത്രം പ്രായമായ രണ്ടാമത്തെ കു‍ഞ്ഞുമായി വീട്ടിൽ വന്നുകയറിയ യുവതിയെ മദ്യപിച്ചെത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *