എഎസ്ഐയെ ആക്രമിച്ച് ഒളിവിൽപോയി; പിടികൂടി വിലങ്ങുവച്ച് അതേ റോഡിലൂടെ നടത്തി പൊലീസ്

Spread the love

മലപ്പുറം∙ പൊലീസിനെ പരസ്യമായി ആക്രമിച്ചശേഷം ഒളിവിൽപ്പോയ പ്രതിയെ പിടികൂടി വിലങ്ങുവച്ച് അതേ റോഡിലൂടെ നടത്തി പൊലീസ്. മലപ്പുറം വൈലത്തൂരിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ കേസിലെ മുഖ്യപ്രതി തിരൂർ പൂക്കയിൽ കുളങ്ങരകത്ത് മുഹമ്മദ് സഫ്‌വാനെ (26) ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്.

 

മദ്യലഹരിയിൽ ഹെൽമെറ്റും ലൈസൻസുമില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നത് തടഞ്ഞതിനെ തുടർന്നായിരുന്നു യുവാക്കൾ പൊലീസിനെ ആക്രമിച്ചത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാമചന്ദ്രനും സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധീഷിനും പരുക്കേറ്റിരുന്നു. മൂക്കിനും ചുണ്ടിനും ഗുരുതരമായി പരുക്കേറ്റ രാമചന്ദ്രനെ കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

സംഭവത്തിൽ തലക്കടത്തൂർ അരീക്കാട് സ്വദേശി കിഴക്കേപുറത്ത് ദിൽഷാദിനെ (22) സംഭവ ദിവസംതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്വന്തം വീട്ടിൽനിന്ന് 45 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിലും കുറ്റിപ്പുറത്തുവച്ച് എംഡിഎംഎ പിടികൂടിയ കേസിലും സഫ്‍‍വാൻ പ്രതിയാണ്. എംഡിഎംഎ കേസിൽ യുഎഇയിൽ ഇയാൾ ജയിൽശിക്ഷ അനുഭവിച്ചതായും പൊലീസ് പറഞ്ഞു.

  • Related Posts

    ‘നിപ വീണ്ടും ആവര്‍ത്തിക്കും; 50% വവ്വാലുകളില്‍ വൈറസ് ബാധ’

    Spread the love

    Spread the loveകൊച്ചി: കേരളത്തില്‍ നിപ വൈറസ് ബാധ വീണ്ടും ആവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനത്ത് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സമ്പര്‍ക്കം ഉയര്‍ന്നതായതിനാല്‍ നിപയുടെ ആവര്‍ത്തനസാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. നിപ…

    17 ഏത്തവാഴക്കുലകൾ മോഷണം പോയി; പാവപ്പെട്ട കർഷകന്റെ കണ്ണീരൊപ്പി കടയ്ക്കൽ പൊലീസ്

    Spread the love

    Spread the loveകൊല്ലം∙ കടയ്ക്കലിൽ കഴിഞ്ഞ ദിവസം പാകമായ വാഴക്കുലകൾ മോഷണം പോയി. വടക്കെവയൽ വാർഡിൽ രാജന്‍ കൃഷി ചെയ്ത വാഴക്കുലകളാണ് കാണാതായത്. അയൽവാസി സൗജന്യമായി നൽകിയ ഭൂമിയിലാണ് രാജൻ കൃഷിയിറക്കിയത്. വിളവെടുക്കാനെത്തിയപ്പോഴാണ് 17 ഏത്തവാഴക്കുലകൾ സാമൂഹ്യവിരുദ്ധർ വെട്ടികൊണ്ട് പോയത് അറിയുന്നത്.…

    Leave a Reply

    Your email address will not be published. Required fields are marked *