ഥാർ ജീപ്പ് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം

Spread the love

മാനന്തവാടി:കൊയിലേരി–മാനന്തവാടി റൂട്ടിൽ ഇന്ന് പുലർച്ചെ 1.45 ഓടെ ഥാർ ജീപ്പ് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുത ലൈൻ ഉൾപ്പെടെ പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.

 

വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ സ്ഥലത്തെത്തി. കെ.എസ്.ഇ.ബി. അധികൃതരുമായി ബന്ധപ്പെട്ട് വൈദ്യുത ബന്ധം വിച്ഛേദിച്ചതായി ഉറപ്പുവരുത്തിയ ശേഷം സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

 

രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുജിത്ത് എം.എസ്., അനീഷ് ടി.എസ്., അഭിജിത്ത് സിബി, ലജിത്ത് ആർ.സി., ആനന്ദ് T,ഹോം ഗാർഡ് -ശിവദാസൻ കെ ,ഷൈജറ്റ് മാത്യു എന്നിവർ പങ്കെടുത്തു.

  • Related Posts

    വയനാട് ജില്ലയില്‍ 51.3004 ഹെക്ടര്‍ റവന്യൂ ഭൂമി കയ്യേറി; 2016 മുതല്‍ രജിസ്റ്റര്‍ ചെയ്തത് 108 കേസുകള്‍; അനാസ്ഥ തെളിയിച്ച് വിവരാവകാശ രേഖ

    Spread the love

    Spread the loveവയനാട്: ജില്ലയില്‍ 51 ഹെക്ടറിലേറെ റവന്യൂ ഭൂമി കയ്യേറിയതായി കളക്ടറേറ്റ്. 2016 മുതല്‍ റവന്യൂഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 108 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിലെ ആകെ ലഭ്യമായ റവന്യൂഭൂമിയുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച…

    ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു; വിനോദ സഞ്ചാരികൾ നിലച്ചു

    Spread the love

    Spread the loveഗൂഡല്ലൂർ ∙ ഉരുൾപൊട്ടലിൽ തകർന്ന ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചിട്ടതോടെ ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് നിലച്ചു. കഴിഞ്ഞ 23 മുതൽ 25 വരെ പെയ്ത കനത്ത മഴയെ തുടർന്ന് ദേശീയപാതയിൽ ബർളിയാർ ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി റോഡ്…

    Leave a Reply

    Your email address will not be published. Required fields are marked *