പുതിയ മദ്യ ലൈസൻസുകൾ നൽകുന്നത് തടഞ്ഞു; മദ്യ നയം രൂപീകരിക്കും വരെ നടപടികൾ പാടില്ലെന്ന് ഉത്തരവ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യ ലൈസൻസുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പുതിയ മദ്യനയം രൂപീകരിക്കുന്നതുവരെ പുതിയ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന് കാണിച്ച് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) ആർ. ജയശങ്കർ ഔദ്യോഗിക നിർദ്ദേശം അയച്ചു.

 

നവംബർ 3, ആഗസ്റ്റ് 4 തീയതികളിൽ സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. മദ്യവ്യാപാരം ഉൾപ്പെടെ വിവിധ ബിസിനസുകൾക്കായുള്ള ലൈസൻസുകൾ നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഈ ഉത്തരവുകൾ. നിലവിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളിൽ പുതിയ നയം രൂപീകരിച്ച ശേഷം ആവശ്യമായ ഭേദഗതികളോടെ വീണ്ടും അപേക്ഷ സമർപ്പിക്കാൻ അപേക്ഷകരോട് ആവശ്യപ്പെടാൻ നിർദ്ദേശത്തിൽ പറയുന്നു. നയം വരുന്നതുവരെ പുതിയ ലൈസൻസുകളുമായി ബന്ധപ്പെട്ട ഒരു നടപടിയും ആരംഭിക്കരുതെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

 

മുൻ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ മാറ്റിയതിനെത്തുടർന്നാണ് ആർ. ജയശങ്കറിന് എക്സൈസ് കമ്മീഷണറുടെ അധിക ചുമതല നൽകിയത്. എറണാകുളം, കോട്ടയം ജില്ലകളിൽ മുൻ സർക്കാരിന്റെ കാലത്ത് ചില ബാറുകൾക്ക് ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം. ലിജു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ചാലക്കുടിയിലെ ഒരു ബേക്കറി ശൃംഖലയ്ക്ക് ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയതിനെതിരെയും മന്ത്രി രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ലൈസൻസുകൾ നൽകുന്നതിൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മാസാവസാനത്തോടെ സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്.

  • Related Posts

    വിവാഹത്തിന് തീ തുപ്പുന്ന കാറുമായി യുവാക്കൾ, റോഡിൽ അഭ്യാസ പ്രകടനം

    Spread the love

    Spread the loveകൊല്ലം∙ വിവാഹത്തിൽ പങ്കെടുക്കാൻ തീ തുപ്പുന്ന കാറുമായി എത്തി ഒരുസംഘം യുവാക്കൾ. പൂയപ്പള്ളിയിലാണു സംഭവം. വിവാഹ ചടങ്ങിനെത്തിയ സംഘം, കാർ നടുറോഡിൽ നിർത്തി അഭ്യാസ പ്രകടനങ്ങൾ നടത്തി. ഇതു കണ്ട് ഭയന്ന നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന്…

    “പൊലീസ് ഡാ…!!!”; എഎസ്‌ഐയെ ആക്രമിച്ച് ഒളിവില്‍ പോയ പ്രതിയെ പിടികൂടി അതേ റോഡിലൂടെ നടത്തിച്ചു

    Spread the love

    Spread the loveമലപ്പുറം: പൊലീസിനെ പരസ്യമായി ആക്രമിച്ച പ്രതിയെ കൈയ്യോടെ പൊക്കി അതേ റോഡിലൂടെ വിലങ്ങിട്ട് നടത്തിച്ച് പൊലീസിന്റ മധുരപ്രതികാരം. മലപ്പുറം വൈലത്തൂരില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ കേസിലെ മുഖ്യപ്രതി തിരൂര്‍ പൂക്കയില്‍ കുളങ്ങരകത്ത് മുഹമ്മദ് സഫ്‌വാനെയാണ് (26)…

    Leave a Reply

    Your email address will not be published. Required fields are marked *