വിവാഹത്തിന് തീ തുപ്പുന്ന കാറുമായി യുവാക്കൾ, റോഡിൽ അഭ്യാസ പ്രകടനം

Spread the love

കൊല്ലം∙ വിവാഹത്തിൽ പങ്കെടുക്കാൻ തീ തുപ്പുന്ന കാറുമായി എത്തി ഒരുസംഘം യുവാക്കൾ. പൂയപ്പള്ളിയിലാണു സംഭവം. വിവാഹ ചടങ്ങിനെത്തിയ സംഘം, കാർ നടുറോഡിൽ നിർത്തി അഭ്യാസ പ്രകടനങ്ങൾ നടത്തി. ഇതു കണ്ട് ഭയന്ന നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൂയപ്പള്ളി സ്റ്റേഷനിലെ എസ്ഐയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി വാഹനം കസ്റ്റഡിയിലെടുത്തു. വാഹനത്തിന് നമ്പർ പ്ലേറ്റും ഇല്ലായിരുന്നു.

 

വാഹനത്തിൽനിന്നു വലിയ തോതിൽ തീ പടർന്ന് അപകടമുണ്ടാകാൻ സാധ്യതയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിയമലംഘനം നടത്തിയവർക്കെതിരെ മോട്ടർ വാഹന വകുപ്പ് പ്രകാരം കേസെടുക്കുകയും വാഹനത്തിന്റെ ആർസി റദ്ദാക്കുയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചടയമംഗലത്തും സമാന സംഭവമുണ്ടായിരുന്നു.

 

  • Related Posts

    മൊബൈൽ ടവറിലെ കോപ്പർ കേബിളുകൾ മുറിച്ചെടുത്ത് കടത്തുന്ന അസം സ്വദേശി പിടിയിൽ

    Spread the love

    Spread the loveമൂവാറ്റുപുഴ ∙ മൊബൈൽ ടവറിലെ കോപ്പർ കേബിളുകൾ മുറിച്ചെടുത്ത് മോഷണം നടത്തിയയാൾ മൂവാറ്റുപുഴ പോലീസിന്റെ പിടിയിൽ. അസം സ്വദേശി മാസും അഹമ്മദ് (20) നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. മൂവാറ്റുപുഴ ശിവൻകുന്ന്…

    “പൊലീസ് ഡാ…!!!”; എഎസ്‌ഐയെ ആക്രമിച്ച് ഒളിവില്‍ പോയ പ്രതിയെ പിടികൂടി അതേ റോഡിലൂടെ നടത്തിച്ചു

    Spread the love

    Spread the loveമലപ്പുറം: പൊലീസിനെ പരസ്യമായി ആക്രമിച്ച പ്രതിയെ കൈയ്യോടെ പൊക്കി അതേ റോഡിലൂടെ വിലങ്ങിട്ട് നടത്തിച്ച് പൊലീസിന്റ മധുരപ്രതികാരം. മലപ്പുറം വൈലത്തൂരില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ കേസിലെ മുഖ്യപ്രതി തിരൂര്‍ പൂക്കയില്‍ കുളങ്ങരകത്ത് മുഹമ്മദ് സഫ്‌വാനെയാണ് (26)…

    Leave a Reply

    Your email address will not be published. Required fields are marked *