പാർക്കിങ് ലൈറ്റിനെച്ചൊല്ലി തർക്കം; കെഎസ്ആർടിസി ഡ്രൈവറെ താക്കോൽ കൊണ്ട് കുത്തി, മൂന്ന് പേർ അറസ്റ്റിൽ

Spread the love

തൊടുപുഴ: ജീപ്പിന്റെ പാർക്കിങ് ലൈറ്റ് തകർന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. ചിന്നക്കനാൽ സ്വദേശികളായ മൂന്ന് ജീപ്പ് ഡ്രൈവർമാരായ ചെല്ലദുരൈ, വേൽമുരുകൻ, മുനിയാണ്ടി എന്നിവരെയാണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തെത്തുടർന്ന് കെഎസ്ആർടിസി ബസിന്റെ തുടർസർവീസും മുടങ്ങിയിരുന്നു. ഇതോടെ യാത്രക്കാരും ദുരിതത്തിലായി.

 

കോതമംഗലത്തുനിന്ന് സർവീസ് ആരംഭിച്ച് സൂര്യനെല്ലിയിലെത്തി തിരികെ എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ സലിമിനാണ് മർദനമേറ്റത്. ചിന്നക്കനാലിൽ ബസ് പാർക്ക് ചെയ്യുന്നതിനിടെ സമീപത്തുണ്ടായിരുന്ന ജീപ്പിന്റെ പിന്നിൽ ബസ് തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ പാർക്കിങ് ലൈറ്റിന് കേടുപാടുകൾ സംഭവിച്ചു.

 

ഇതിനെച്ചൊല്ലി ജീപ്പ് ഡ്രൈവർമാരും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നീട് ഇത് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ജീപ്പ് ഡ്രൈവർമാർ ചേർന്ന് തന്നെ ആക്രമിച്ചെന്നാണ് സലിമിന്റെ പരാതി. വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് കുത്തുകയും നിലത്തുവീഴ്ത്തി ചവിട്ടുകയും ചെയ്തതായി ഡ്രൈവർ മൊഴി നൽകി.

 

ആക്രമണത്തിൽ തലയ്ക്കും നടുവിനും പരിക്കേറ്റ സലിമിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ നിസാരമാണെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തെത്തുടർന്ന് ബസിന്റെ തുടർ സർവീസ് നടത്താനായില്ല. ഇതോടെ യാത്രക്കാർക്കും യാത്ര മുടങ്ങുന്ന സാഹചര്യമുണ്ടായി. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി.

  • Related Posts

    കേരളത്തില്‍ മോര്‍ഫിങ് കേസുകള്‍ നാലിരട്ടിയായി; ഇരകളില്‍ അഞ്ചിലൊന്നും കുട്ടികള്‍, 9 മാസത്തിനിടെ 81 കേസുകള്‍

    Spread the love

    Spread the loveതിരുവനന്തപുരം: കേരളത്തില്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്ന സംഭവങ്ങള്‍ ആശങ്കാജനകമായി വര്‍ധിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മോര്‍ഫിങ് കേസുകളുടെ എണ്ണം നാലിരട്ടിയായതായി സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍…

    എഥനോള്‍ അളവില്‍ കൂടുതലുണ്ടോ?; സംസ്ഥാനത്ത് ഇന്ന് പമ്പുകളില്‍ മിന്നല്‍ പരിശോധന

    Spread the love

    Spread the loveതിരുവനന്തപുരം: അനുവദനീയ അളവില്‍ക്കൂടുതല്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍ക്കുന്നുണ്ടോയെന്നതില്‍ കേരളത്തില്‍ ഇന്ന് പരിശോധന നടക്കും. ഉത്തരമലബാര്‍, മലബാര്‍, മധ്യകേരളം, തെക്കന്‍ കേരളം എന്നിങ്ങനെ തിരിച്ചാകും പരിശോധന. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷനാണ് പരിശോധന നടത്തുക.   ഒരു പമ്പില്‍നിന്ന് ആറു…

    Leave a Reply

    Your email address will not be published. Required fields are marked *