നിലത്തിറങ്ങാൻ നിമിഷങ്ങൾ മാത്രം, ആകാശത്ത് പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി; പ്രമുഖ വനിത സ്കൈഡൈവർമാർക്ക് ദാരുണാന്ത്യം!

Spread the love

കലിഫോർണിയ∙ കലിഫോർണിയയിൽ സംഘടിപ്പിച്ച സ്കൈഡൈവിങ് പരിപാടിക്കിടെ ആകാശത്ത് കൂട്ടിയിടിച്ച് രണ്ട് വനിതാ സ്കൈഡൈവർമാർ മരിച്ചു. സ്കൈഡൈവ് എൽസിനോർ കേന്ദ്രത്തിൽ വെള്ളിയാഴ്ചയാണ് അപകടം നടന്നത്.

 

ലൈസൻസുള്ള പരിചയസമ്പന്നരായ സ്കൈഡൈവർമാരാണ് അപകടത്തിൽപ്പെട്ടതെന്ന് സ്കൈഡൈവ് എൽസിനോർ അധികൃതർ അറിയിച്ചു. എയർ എമർജൻസി സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് റിവർസൈഡ് കൗണ്ടി ഷെരീഫ് വിഭാഗം സ്ഥലത്തെത്തി. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

മരിച്ചവരെ ഇലിനോയ് അറോറ സ്വദേശിനി ലെവി പിമെൻറ്റൽ (29), സൗത്ത് ഡക്കോട്ട ബോക്സ് എൽഡർ സ്വദേശിനി ജോർജിയ ജീൻ (56) എന്നിവരായി റിവർസൈഡ് കൗണ്ടി കൊറോണർ ഓഫിസ് തിരിച്ചറിഞ്ഞു. സ്കൈഡൈവ് എൽസിനോർ അധികൃതരുടെ വിശദീകരണം പ്രകാരം, ഫ്രീഫാൾ ഘട്ടവും പാരച്യൂട്ട് തുറക്കലും സാധാരണ രീതിയിലായിരുന്നു. എന്നാൽ നിലത്തിറങ്ങാൻ തയാറെടുക്കുന്നതിനിടെ ഭൂമിയിൽ നിന്ന് ഏകദേശം 150 അടി ഉയരത്തിൽ ഇരുവരും തമ്മിൽ കൂട്ടിയിടിച്ചു. തുടർന്ന് പാരച്യൂട്ടുകൾ തമ്മിൽ കുടുങ്ങുകയും ഇരുവരും നിലത്തേക്ക് വീണ് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

 

ഉപകരണ തകരാർ ഉണ്ടായതിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ഇരുവരും സംഘടിപ്പിച്ച സ്കൈഡൈവിങ് പരിപാടിയിൽ പങ്കെടുക്കാൻ മറ്റ് നഗരങ്ങളിൽ നിന്ന് എത്തിയവരായിരുന്നു.

  • Related Posts

    ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം, ഭർത്താവ് കസ്റ്റഡിയിൽ; സംഭവം മറയൂർ പോലീസ് സ്റ്റേഷന് മുന്നിൽ

    Spread the love

    Spread the loveമറയൂർ: മറയൂർ പോലീസ് സ്റ്റേഷനു മുമ്പിൽവെച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കുറത്തികൊടി സ്വദേശി ശിവാനന്ദൻ ആണ് ഭാര്യ സുബ്ബലക്ഷ്മി (48)യെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കുടുംബപ്രശ്നം പരിഹരിക്കാൻ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ആക്രമണം.   കുടുംബപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിലേക്ക്…

    വിനോദയാത്ര പോയ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വിദ്യാർഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

    Spread the love

    Spread the loveപാലക്കാട്: ഒറ്റപ്പാലം വരോട് ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് വിനോദയാത്ര പോയ ബസ് കൊടൈക്കനാലിന് സമീപം കത്തിനശിച്ചു. ആർക്കും പരിക്കില്ല. ബസിന്റെ ടയർ പൊട്ടിയത് പരിശോധിക്കാൻ പുറത്തിറങ്ങിയതിനാൽ ബസിലെ 45 വിദ്യാർഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും ഉൾപ്പെടെയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.…

    Leave a Reply

    Your email address will not be published. Required fields are marked *