ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം, ഭർത്താവ് കസ്റ്റഡിയിൽ; സംഭവം മറയൂർ പോലീസ് സ്റ്റേഷന് മുന്നിൽ

Spread the love

മറയൂർ: മറയൂർ പോലീസ് സ്റ്റേഷനു മുമ്പിൽവെച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കുറത്തികൊടി സ്വദേശി ശിവാനന്ദൻ ആണ് ഭാര്യ സുബ്ബലക്ഷ്മി (48)യെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കുടുംബപ്രശ്നം പരിഹരിക്കാൻ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ആക്രമണം.

 

കുടുംബപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിലേക്ക് ഇരുവരെയും വിളിച്ചു വരുത്തിയിരുന്നു. പോലീസുകാരുടെ സാന്നിധ്യത്തിൽ പ്രശ്നം പറഞ്ഞുതീർത്തശേഷം ഇവർ രണ്ടുപേരും പോലീസ് സ്റ്റേഷന് പുറത്തേക്ക് ഇറങ്ങി. ഈ സമയത്താണ് സുബ്ബലക്ഷ്മിക്ക് നേരെ ആക്രമണം ഉണ്ടായത്.

 

പോലീസ് സ്റ്റേഷന്റെ ഗേറ്റിന് പുറത്തുവെച്ച് ഭർത്താവ് പലതവണ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സുബ്ബലക്ഷ്മിയെ മറയൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശിവാനന്ദൻ പോലീസ് കസ്റ്റഡിയിലാണ്.

  • Related Posts

    നിലത്തിറങ്ങാൻ നിമിഷങ്ങൾ മാത്രം, ആകാശത്ത് പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി; പ്രമുഖ വനിത സ്കൈഡൈവർമാർക്ക് ദാരുണാന്ത്യം!

    Spread the love

    Spread the loveകലിഫോർണിയ∙ കലിഫോർണിയയിൽ സംഘടിപ്പിച്ച സ്കൈഡൈവിങ് പരിപാടിക്കിടെ ആകാശത്ത് കൂട്ടിയിടിച്ച് രണ്ട് വനിതാ സ്കൈഡൈവർമാർ മരിച്ചു. സ്കൈഡൈവ് എൽസിനോർ കേന്ദ്രത്തിൽ വെള്ളിയാഴ്ചയാണ് അപകടം നടന്നത്.   ലൈസൻസുള്ള പരിചയസമ്പന്നരായ സ്കൈഡൈവർമാരാണ് അപകടത്തിൽപ്പെട്ടതെന്ന് സ്കൈഡൈവ് എൽസിനോർ അധികൃതർ അറിയിച്ചു. എയർ എമർജൻസി…

    വിനോദയാത്ര പോയ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വിദ്യാർഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

    Spread the love

    Spread the loveപാലക്കാട്: ഒറ്റപ്പാലം വരോട് ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് വിനോദയാത്ര പോയ ബസ് കൊടൈക്കനാലിന് സമീപം കത്തിനശിച്ചു. ആർക്കും പരിക്കില്ല. ബസിന്റെ ടയർ പൊട്ടിയത് പരിശോധിക്കാൻ പുറത്തിറങ്ങിയതിനാൽ ബസിലെ 45 വിദ്യാർഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും ഉൾപ്പെടെയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.…

    Leave a Reply

    Your email address will not be published. Required fields are marked *