വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽ

Spread the love

ഇടുക്കി: നെടുങ്കണ്ടത്ത് വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവുമടക്കം 12 ലക്ഷത്തോളം രൂപയുടെ മോഷണം നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി അശോകാണ് പൊലീസിന്റെ പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ നെടുങ്കണ്ടം പാറത്തോട് സ്വദേശി തുകേതിനെ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

 

നെടുങ്കണ്ടം മഞ്ഞപ്പെട്ടിയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം പ്രതികളായ തുകേതും അശോകും ഒളിവിൽ പോവുകയായിരുന്നു. സംഭവത്തിന് ശേഷം ഗോവയിലേക്ക് മുങ്ങിയ അശോക്, കഴിഞ്ഞ ദിവസം വീണ്ടും തമിഴ്നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലാകുന്നത്. ഡിണ്ടിഗല്ലിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ 31-നാണ് മഞ്ഞപ്പെട്ടി കാളിവിലാസം രാജയ്യയുടെ വീട്ടിൽ നിന്നും ഇരുവരും ചേർന്ന് സ്വർണ്ണവും ഏലക്കയും പണവും മോഷ്ടിച്ചത്. വീട്ടുകാർ ജോലിക്ക് പോയ സമയത്ത് വീട്ടിൽ ആളില്ലെന്ന് മനസ്സിലാക്കിയ സംഘം വീടിന്റെ മുൻവശത്തെ കതകിന്റെ പൂട്ട് കുത്തിത്തുറന്ന് അകത്ത് കടക്കുകയായിരുന്നു. തുടർന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിച്ചിരുന്ന ഉണക്ക ഏലക്കയും മോഷ്ടിക്കുകയായിരുന്നു. മോഷണമുതൽ ഇരുവരും വീതിച്ചെടുത്ത ശേഷം തുകേത് സ്വർണം വിറ്റ് കാറും മാലയും മറ്റ് ആഡംബര വസ്തുക്കളും വാങ്ങിയതായും, അശോക് ഗോവയിലേക്ക് ഒളിവിൽ പോയതായും പൊലീസ് വ്യക്തമാക്കി.

  • Related Posts

    വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽ

    Spread the love

    Spread the loveഇടുക്കി: നെടുങ്കണ്ടത്ത് വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവുമടക്കം 12 ലക്ഷത്തോളം രൂപയുടെ മോഷണം നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി അശോകാണ് പൊലീസിന്റെ പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ നെടുങ്കണ്ടം പാറത്തോട് സ്വദേശി തുകേതിനെ കഴിഞ്ഞ…

    കൊലപാതകശ്രമ കേസ് പ്രതി വന്ദേഭാരതിൽ കടക്കുന്നതിനിടെ പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിൽ

    Spread the love

    Spread the loveപാലക്കാട്: കൊലപാതകശ്രമക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പാലക്കാട് റെയിൽവേ പോലീസ് സാഹസികമായി പിടികൂടി. 21-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ അയ്യപ്പൻ എന്നുവിളിക്കുന്ന ബിജുവാണ് പിടിയിലായത്. റെയിൽവേ എസ്പി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.  …

    Leave a Reply

    Your email address will not be published. Required fields are marked *