ഹാലോവീൻ പാർട്ടിക്കിടെ 15 കാരിക്ക് നേരെ ലൈംഗികാതിക്രമം; 21 കാരൻ അറസ്റ്റിൽ

Spread the love

കൊച്ചി: ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ ആഘോഷത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. 15 വയസ്സുള്ള പെൺകുട്ടിയാണ് അതിക്രമത്തിനിരയായത്. സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 21കാരൻ അലക്സിനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി.

 

ആൺകുട്ടികളും പെൺകുട്ടികളുമടക്കം മുപ്പതിലധികം പേരാണ് ആലുവ യു സി കോളജിന് സമീപമുള്ള റിസോർട്ടിൽ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തത്. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ഉൾപ്പെട്ടിരുന്നു. അതിഥികളായി പ്രമുഖരുടെ മക്കളും പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. ആഘോഷങ്ങൾക്കിടെ മദ്യസൽക്കാരവും ലഹരി ഉപയോഗവും നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 

പെൺകുട്ടികൾ മാത്രം ചേർന്ന് ഹാലോവീൻ പാർട്ടി നടത്തുന്നുവെന്നാണ് പത്താം ക്ലാസുകാരിയായ പെൺകുട്ടി വീട്ടുകാരെ അറിയിച്ചിരുന്നത്. തന്റെ സുഹത്തുക്കളാണ് പാർട്ടി നടത്തുന്നതെന്നും പെൺകുട്ടി പറഞ്ഞിരുന്നു. പെൺകുട്ടികൾ മാത്രമുള്ള പാർട്ടിയായതിനാലാണ് പോകാൻ അനുവദിച്ചതെന്നാണ് അതിക്രമത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. സ്ഥലത്തെത്തിയ മറ്റൊരു പെൺകുട്ടിയുടെ പിതാവാണ്, മദ്യസത്കാരം കാണുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തത്.

 

അയാൾ മകളെ വിളിച്ചുകൊണ്ടുപോകുകയും, ചിത്രങ്ങൾ 15 കാരിയുടെ അമ്മയ്ക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ പാർട്ടി നടന്ന സ്ഥലത്തെത്തിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഹാലോവീൻ പാർട്ടിയിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചും പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിതരണം ചെയ്തതിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

  • Related Posts

    സ്വർണം മോഷ്ടിക്കാൻ വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയ കേസ്; 24 പവൻ കവർന്ന 18 കാരായ മൂന്നു പേർ പിടിയിൽ

    Spread the love

    Spread the loveകോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി വീട്ടിൽ നിന്നും 24 പവൻ സ്വർണം കവർന്ന കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ്, നിധിൻ നിഷാദ്, ഷെബിൻ എബ്രഹാം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരും…

    ‘സ്ഥലംമാറ്റ ഉത്തരവിന്റെ പേരില്‍ ഭീഷണിപ്പെടുത്തി’; സീറാം സാംബശിവ റാവുവിനെതിരേ മന്ത്രിക്ക് പരാതി

    Spread the love

    Spread the loveതിരുവനന്തപുരം: എക്സൈസ് കമ്മിഷണറായിരിക്കേ വി സീറാം സാംബശിവ റാവു സ്ഥലംമാറ്റ ഉത്തരവിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി. സ്ഥലംമാറ്റ പട്ടിക തയ്യാറാക്കുന്നതിന്റെ ചുമതല വഹിച്ചിരുന്ന എക്സൈസ് ഇന്‍സ്പെക്ടര്‍ ആരോണ്‍ കോശി വര്‍ഗീസ് ഇതുസംബന്ധിച്ച് എക്സൈസ് മന്ത്രി എം ലിജുവിന് പരാതി…

    Leave a Reply

    Your email address will not be published. Required fields are marked *