1,650 മീറ്റര്‍ നീളം, മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ കടന്നുപോകും; ദുബൈയില്‍ പുതിയ ടണല്‍ റോഡ് തുറന്നു

Spread the love

ദുബൈ: ദുബൈയില്‍ ഇനി ഗതാഗതം ഇനി കൂടുതല്‍ വേഗത്തില്‍. അല്‍ ഖലീജ് സ്ട്രീറ്റില്‍ പുതിയ ടണല്‍ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. 1,650 മീറ്റര്‍ നീളമുള്ള ടണലിലൂടെ മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം. ഇരുദിശയിലേക്കും മൂന്ന് വരി പാതകള്‍ വീതം ടണലിലുണ്ട്.

 

ടണല്‍ തുറന്നതോടെ ദേര, മംസാര്‍, അബുഹെയില്‍, അല്‍ വുഹൈദ എന്നീ മേഖലകളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകും. ദുബൈ ഐലന്‍ഡ്സ്, വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റ്, അല്‍ ഹംരിയ പോര്‍ട്ട് എന്നിവിടങ്ങളിലേക്കും എളുപ്പത്തില്‍ എത്താം. ഇന്‍ഫിനിറ്റി ബ്രിഡ്ജിനെ അല്‍ ഖലീജ് സ്ട്രീറ്റ് അല്‍ വുഹൈദ സ്ട്രീറ്റ് ജങ്ക്ഷന്‍ എന്നിവയുമായി പുതിയ പാത ബന്ധിപ്പിക്കും.

 

ദുബൈയിലെ പ്രധാന റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ ‘അല്‍ ഷിന്ദഗ കോറിഡോര്‍ ഡെവലപ്മെന്റ് പ്രോജക്റ്റി’ന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്.താമസ മേഖലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും, ദുബൈയിയുടെ തുടര്‍ച്ചയായ നഗര വികസനത്തിന് പിന്തുണ നല്‍കാനും ഈ പദ്ധതി സഹായിക്കുമെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയര്‍മാനുമായ മത്താര്‍ അല്‍ തായര്‍ പറഞ്ഞു.

 

 

  • Related Posts

    സ്ത്രീ വേഷവും വ്യാജ മാറിടവും ധരിച്ച് അധ്യാപകൻ ക്ലാസ് മുറിയിൽ; ഓക്സ്ഫഡ് സർവകലാശാലയിൽ വൻ വിവാദം

    Spread the love

    Spread the loveലണ്ടൻ∙ സ്ത്രീ വേഷവും വ്യാജ മാറിടവും ധരിച്ച് അധ്യാപകൻ ക്ലാസെടുക്കുന്നതിനെച്ചൊല്ലി വിവാദം. ഓക്സ്ഫഡ് സർവകലാശാലയിലെ സെന്റ് ഹിൽഡാസ് കോളജിലെ ബയോകെമിസ്ട്രി അധ്യാപകനായ മാറ്റ് റാറ്റ്‌ലി (36) യുടെ വസ്ത്രധാരണമാണ് വിവാദമായിരിക്കുന്നത്. വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും വനിതാ അവകാശ പ്രവർത്തകരുടെയും പ്രതിഷേധം…

    പ്രവാസി വനിതയെ ലൈംഗികമായി പീഡിപ്പിച്ചു; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

    Spread the love

    Spread the loveകുവൈത്ത് സിറ്റി∙ താമസസ്ഥലത്ത് വച്ച് ഫിലിപ്പീൻ വനിതയെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയിൽ ഈജിപ്ഷ്യൻ പ്രവാസി അറസ്റ്റിൽ. 44 വയസ്സുകാരനായ ഈജിപ്ഷ്യൻ സ്വദേശിയെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.   സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് നുഗ്ര…

    Leave a Reply

    Your email address will not be published. Required fields are marked *