വാഹനപരിശോധനയ്ക്കിടെ കാർ തടഞ്ഞു, കൂട്ടാക്കാതെ മുന്നോട്ടെടുത്തു; യുവതിയെ വെടിവച്ചുകൊന്നു, പ്രതിഷേധം

Spread the love

വാഷിങ്ടൻ ∙ യുഎസ് സംസ്ഥാനമായ മിനസോട്ടയിലെ മിനിയപ്പലിസ് നഗരത്തിൽ ഇമിഗ്രേഷൻ ഏജന്റ് പൊതുനിരത്തിൽ സ്ത്രീയെ വെടിവച്ചുകൊന്ന സംഭവത്തിൽ രാജ്യമെങ്ങും വൻ പ്രതിഷേധം. യു എസ് പൗരയായ റെനെ നിക്കോൾ ഗുഡ് (38) ആണു കൊല്ലപ്പെട്ടത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള വാഹനപരിശോധനയ്ക്കു കാർ തടഞ്ഞതു കൂട്ടാക്കാതെ മുന്നോട്ടെടുത്തപ്പോഴാണ് ഉദ്യോഗസ്ഥൻ 2 തവണ നിറയൊഴിച്ചത്. ഉദ്യോഗസ്ഥനെ വണ്ടിയിടിപ്പിച്ചുകൊല്ലാൻ ശ്രമിച്ചപ്പോഴാണു വെടിവച്ചതെന്നാണ് അധികൃതരുടെ ഭാഷ്യം. 3 കുട്ടികളുടെ അമ്മയും കവിയുമായ റെനെ, 6 വയസ്സുള്ള മകനെ സ്കൂളിലാക്കി തിരിച്ചുപോകുമ്പോഴാണു സംഭവം. കൊളറാഡോയിൽ ജനിച്ച യുവതി അടുത്തിടെയാണു മിനസോട്ടയിലേക്കു താമസം മാറിയത്.

 

കൊലപാതകത്തിൽ പ്രതിഷേധിച്ച് മിനിയപ്പലിസ്, സെന്റ് പോൾ നഗരങ്ങളിൽ ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി. ന്യൂയോർക്ക്, ഷിക്കാഗോ, സിയാറ്റിൽ, കൊളംബസ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു. ആത്മരക്ഷാർഥമാണു ഓഫിസർ വെടിയുതിർത്തതെന്നു ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) സെക്രട്ടറി ക്രിസ്റ്റി നോയം ന്യായീകരിച്ചു.

 

മുഖംമൂടി ധരിച്ച സായുധ ഓഫിസർ കാർ തടഞ്ഞ് റെനിയോടു പുറത്തിറങ്ങാൻ ആവശ്യപ്പെടുന്നതു വിഡിയോയിൽ കാണാം. വണ്ടിയുടെ ഡോർ ഹാൻഡിലിൽ ഉദ്യോഗസ്ഥൻ പിടിച്ചതിനു പിന്നാലെയാണ് കാർ മുന്നോട്ടെടുത്തത്. വണ്ടിയുടെ മുന്നിൽ നിന്ന ഓഫിസറാണു നിറയൊഴിച്ചത്.

  • Related Posts

    എസ്പാന്യാ!!! ലോക ചാംപ്യൻമാർ; അർജന്റീനയെ ഒറ്റ ഗോളിൽ വീഴ്ത്തി

    Spread the love

    Spread the loveന്യൂയോർക്ക്: ഫിഫ ലോകകപ്പ് കിരീടം സ്പെയിനിന്. ആവേശം നിറഞ്ഞ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീനയെ ഒറ്റ ഗോളിൽ വീഴ്ത്തിയാണ് സ്പെയിൻ രണ്ടാം ലോക കിരീടം ഉയർത്തിയത്. ആദ്യ പകുതിയും രണ്ടാം പകുതിയും ഗോൾരഹിതമായപ്പോൾ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ്…

    അന്ന് മെസി കുളിപ്പിച്ച കുഞ്ഞ്, 19 വര്‍ഷത്തിനിപ്പുറം കലാശപ്പോരില്‍ എതിരാളി! വിധി എഴുതിയ മാന്ത്രിക ഫോട്ടോ

    Spread the love

    Spread the loveന്യൂയോര്‍ക്ക്: യൂറോപ്യന്‍ ഫുട്‌ബോളിന്റെ കളിമുറ്റങ്ങളില്‍ നിന്ന് അമേരിക്കയിലെ ലോകകപ്പ് ആവേശത്തിലേക്ക് കണ്ണ് നടുമ്പോള്‍, ആരാധകരുടെ ഹൃദയം കവരുന്നത് ഒരു അപൂര്‍വ സുന്ദര നിമിഷമാണ്. ഞായറാഴ്ച ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അത്…

    Leave a Reply

    Your email address will not be published. Required fields are marked *