ഇന്ത്യക്കാരായ മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു; നടുക്കത്തിൽ പ്രവാസി സമൂഹം

Spread the love

റിയാദ്∙ സൗദി തലസ്ഥാനമായ റിയാദിലെ ഹാരയിൽ മകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട മാതാപിതാക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ആന്ധ്രപ്രദേശ് രാജമുണ്ട്രി സ്വദേശികളായ ഗാലി രവി (55), ഭാര്യ ശ്രീദേവി (54) എന്നിവരെയാണ് മകൻ പ്രഭാകർ (17) കുത്തിക്കൊലപ്പെടുത്തിയത്.

 

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രവാസി സമൂഹത്തെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ വിവരം ഇൻസ്റ്റഗ്രാം വഴി ബന്ധുക്കളെ അറിയിച്ച ശേഷം, താമസസ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പ്രഭാകർ ആത്മഹത്യ ചെയ്യുകയായിരുന്നു.

 

കിടപ്പുമുറിയിൽ ശരീരമാസകലം മുറിവുകളേറ്റ നിലയിലായിരുന്നു ഗാലി രവിയുടെയും ശ്രീദേവിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗാലി രവി ഇൻഷുറൻസ് കമ്പനി ജീവനക്കാരനും ശ്രീദേവി റിയാദ് ഡൽഹി പബ്ലിക് സ്കൂളിലെ അധ്യാപികയുമായിരുന്നു.

 

ദമ്പതികളുടെ മൃതദേഹങ്ങൾ കഴിഞ്ഞദിവസം നാട്ടിലെത്തിച്ചു. മകന്റെ മൃതദേഹം ഇന്ന് കൊണ്ടുപോകും. സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, മുസമ്മിൽ, ബിനു എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

  • Related Posts

    10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? യുഎഇയില്‍ ഇനി ‘ഒന്നേയെന്ന്’ തുടങ്ങണം

    Spread the love

    Spread the loveഅബുദാബി: 10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? എന്നാല്‍ ഇനി പുതുക്കി കിട്ടണമെങ്കില്‍ വീണ്ടും ടെസ്റ്റ് പാസാകണം. ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് യുഎഇ. 2027 ജനുവരി 1-ന് പ്രാബല്യത്തില്‍ വരുന്ന ഫെഡറല്‍ ട്രാഫിക് ചട്ടങ്ങള്‍…

    ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

    Spread the love

    Spread the loveലിസ്ബന്‍: പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏറെ വൈകാരികമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടാണ് ക്രിസ്റ്റ്യാനോ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 23 വര്‍ഷമായി പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ നട്ടെല്ലായി നിന്ന താരമാണ് ക്രിസ്റ്റിയാനോ.…

    Leave a Reply

    Your email address will not be published. Required fields are marked *