രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ആർ. ശ്രീലേഖ നേരിട്ട് ഹാജരാകണമെന്ന് കോടതി

Spread the love

കൊല്ലം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്. കേസിൽ നേരിട്ട് ഹാജരാകാനാണ് മാവേലിക്കര കോടതി നിർദേശം നൽകിയത്. കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ട കേസിലാണ് നടപടി.

 

ഒക്ടോബർ 14ന് പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജനസഭയിൽ സംസാരിക്കവെയായിരുന്നു ശ്രീലേഖ വിവാദ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു പരാമർശം. അതേസമയം, സംഭവത്തിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ പുനലൂർ പൊലീസ് നേരത്തെ ശ്രീലേഖയ്‌ക്കെതിരെ കേസെടുത്തിരുന്നു.

 

കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ (BNS) 192-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ജാമ്യം ലഭിക്കുന്ന കുറ്റമാണിത്.

 

എന്നാൽ പൊലീസിന്റെയും സർക്കാരിന്റെയും നടപടി ഇരട്ടത്താപ്പാണെന്ന് ആരോപിച്ച് ശ്രീലേഖ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ അത് മാനനഷ്ടക്കേസും രാഹുൽ ഗാന്ധിയെക്കുറിച്ച് സംസാരിച്ചാൽ കലാപാഹ്വാനക്കേസുമാകുന്ന അവസ്ഥയാണെന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ വിമർശനം ഉന്നയിച്ചത്.

  • Related Posts

    ഓട്ടോ-ടാക്സി പണിമുടക്ക് അർധരാത്രി മുതൽ; സമരസമിതി നേതാക്കളുമായി മന്ത്രിയുടെ ചർച്ച

    Spread the love

    Spread the loveതിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബുധനാഴ്ച അർധരാത്രി മുതൽ 24 മണിക്കൂർ സൂചനാപണിമുടക്ക്‌ നടത്തും. ഓട്ടോ-ടാക്സി സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. ഓട്ടോ ടാക്സി മിനിമം നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാണ് തൊഴിലാളി…

    ‘ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ല’; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

    Spread the love

    Spread the loveകൊച്ചി: കൊച്ചിയിലെ ഡി ജെ പാര്‍ട്ടികള്‍ക്കുള്ള നിയന്ത്രണത്തില്‍ പൊലീസിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹോട്ടലുകള്‍ക്ക് പൊലീസ് നല്‍കിയ നോട്ടീസ് റദ്ദാക്കി. കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം…

    Leave a Reply

    Your email address will not be published. Required fields are marked *