വയോധികനെ ഇടിച്ചിട്ടും ടാങ്കർ നിർത്തിയില്ല; ഡ്രൈവറെ കുറ്റവിമുക്തനാക്കി ഷാർജ പ്ലീനറി കോടതി

Spread the love

ഷാർജ∙ കാൽനടയാത്രക്കാരനായ 76 വയസ്സുകാരനെ മലിനജല ടാങ്കർ ഇടിച്ചു പരുക്കേൽപ്പിച്ച ശേഷം നിർത്തിയില്ലെന്ന കേസിൽ ഡ്രൈവറെ ഷാർജ പ്ലീനറി കോടതി കുറ്റവിമുക്തനാക്കി. പ്രോസിക്യൂഷൻ നൽകിയ അപ്പീൽ തള്ളിയാണ് ഡ്രൈവർക്ക് അനുകൂലമായ അന്തിമ വിധി പ്രസ്താവിച്ചത്. കാൽനടയാത്രക്കാരൻ പെട്ടെന്ന് ടാങ്കറിന് മുന്നിലേക്ക് കടന്നു വന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നും അപകടം നടന്ന കാര്യം ഡ്രൈവർ അറിഞ്ഞിരുന്നില്ലെന്നുമുള്ള മുൻ കോടതി വിധി പ്ലീനറി കോടതി ശരിവയ്ക്കുകയായിരുന്നു.

 

ശ്രദ്ധയില്ലാതെ വാഹനമോടിച്ച് പരുക്കേൽപ്പിച്ചു, അപകടസ്ഥലത്ത് വാഹനം നിർത്തിയില്ല, പരുക്കേറ്റയാളെ സഹായിച്ചില്ല തുടങ്ങിയ ആരോപണങ്ങളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരുന്നത്.

 

2025 സെപ്റ്റംബർ ഒൻപതിന് ദിബ്ബ അൽ ഹിസ്നിലെ അൽ സൈ മേഖലയിലായിരുന്നു കേസിനാസ്പദമായ സംഭവം. കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന മുനിസിപാലിറ്റി ടാങ്കർ ജോലിക്ക് ശേഷം മുന്നോട്ടെടുക്കുന്നതിനിടെ പിന്നിൽ നടക്കുകയായിരുന്ന വയോധികൻ പെട്ടെന്ന് ദിശ മാറി ടാങ്കറിന് മുന്നിലേക്ക് വരികയായിരുന്നു. വാഹനം തട്ടി വീണാണ് ഇയാൾക്ക് പരുക്കേറ്റത്.

 

70 വയസ്സുകാരൻ കാൽനടപ്പാതയിലൂടെയല്ല നടന്നിരുന്നതെന്നും ടാങ്കർ എടുത്ത സമയത്ത് അതിന് മുന്നിലേക്ക് കടക്കുകയായിരുന്നുവെന്നും പൊലീസ് തയാറാക്കിയ റിപോർട്ടിൽ വ്യക്തമാക്കിയിരുന്നു. വാഹനം തട്ടിയ വിവരം നാട്ടുകാർ പറഞ്ഞപ്പോഴാണ് ഡ്രൈവർ അറിയുന്നത്.

 

ടാങ്കറിന്റെ വലിപ്പവും എൻജിൻ ശബ്ദവും കാരണം കാൽനടയാത്രക്കാരൻ മുന്നിലേക്ക് വന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ മുഹമ്മദ് അൽ അവാമി അൽ മൻസൂരി വാദിച്ചു. പൊലീസ് അന്വേഷണത്തിനിടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ടപ്പോൾ മാത്രമാണ് അപകട വിവരം ഡ്രൈവർ അറിയുന്നത്. അതിനാൽ മനഃപൂർവം വാഹനം നിർത്താതെ പോയതല്ലെന്നും അപകടത്തിന് കാരണം വയോധികന്റെ പെട്ടെന്ന് ദിശമാറി നടന്നതാണെന്നുമുള്ള വാദം കോടതി അംഗീകരിക്കുകയായിരുന്നു.

 

2025 സെപ്റ്റംബറിൽ ദിബ്ബ അൽ ഹിസ്ൻ കോടതി ഡ്രൈവർക്ക് 2000 ദിർഹം പിഴ ചുമത്തിയിരുന്നു. തുടർന്ന് ഒക്ടോബറിൽ ഖോർഫക്കാൻ അപ്പീൽ കോടതി ശിക്ഷ മൂന്നു മാസത്തെ തടവായി ഉയർത്തി. എന്നാൽ 2026 മാർച്ചിൽ ഈ വിധി റദ്ദാക്കിയ പ്ലീനറി കോടതി, പുനഃപരിശോധനയ്ക്കായി അപ്പീൽ കോടതിയുടെ പുതിയ ബെഞ്ചിന് കൈമാറി. തുടർന്ന് ഏപ്രിലിൽ അപ്പീൽ കോടതി ഡ്രൈവറെ കുറ്റവിമുക്തനാക്കി.

 

അപകടത്തിൽ 80 ശതമാനം കുറ്റം ഡ്രൈവർക്കാണെന്ന ട്രാഫിക് റിപോർട്ട് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഇതിനെതിരെ വീണ്ടും പ്ലീനറി കോടതിയെ സമീപിച്ചെങ്കിലും കോടതി അപ്പീൽ തള്ളുകയായിരുന്നു. കേസിന്റെ തെളിവുകളും സാഹചര്യങ്ങളും വിലയിരുത്താൻ അപ്പീൽ കോടതിക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് ഷാർജ പ്ലീനറി കോടതി ഡ്രൈവറുടെ കുറ്റവിമുക്തി ശരിവച്ച് കേസ് അവസാനമായി തീർപ്പാക്കിയത്.

  • Related Posts

    വൃക്കരോഗ ചികിത്സക്കുള്ള പുതിയ മരുന്നിന് അംഗീകാരം; ലോകത്ത് ആദ്യമായി യുഎഇയിൽ

    Spread the love

    Spread the loveദുബൈ: വൃക്കരോഗ ചികിത്സക്കുള്ള പുതിയ മരുന്ന് വ്യവസ്ഥകൾക്ക് വിധേയമായി ഉപയോഗിക്കാൻ അനുമതി നൽകി യുഎഇ. മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നത് തടയാനുള്ള മരുന്നിനാണ് അനുമതി നൽകിയത്. ആസ്ട്രാസെനക്ക വികസിപ്പിച്ച അൾട്ടോമിറിസ് എന്ന മരുന്ന് ഉപയോഗിക്കാനാണ് അനുമതി. ലോകത്ത് ഈ മരുന്ന്…

    സ്ത്രീ വേഷവും വ്യാജ മാറിടവും ധരിച്ച് അധ്യാപകൻ ക്ലാസ് മുറിയിൽ; ഓക്സ്ഫഡ് സർവകലാശാലയിൽ വൻ വിവാദം

    Spread the love

    Spread the loveലണ്ടൻ∙ സ്ത്രീ വേഷവും വ്യാജ മാറിടവും ധരിച്ച് അധ്യാപകൻ ക്ലാസെടുക്കുന്നതിനെച്ചൊല്ലി വിവാദം. ഓക്സ്ഫഡ് സർവകലാശാലയിലെ സെന്റ് ഹിൽഡാസ് കോളജിലെ ബയോകെമിസ്ട്രി അധ്യാപകനായ മാറ്റ് റാറ്റ്‌ലി (36) യുടെ വസ്ത്രധാരണമാണ് വിവാദമായിരിക്കുന്നത്. വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും വനിതാ അവകാശ പ്രവർത്തകരുടെയും പ്രതിഷേധം…

    Leave a Reply

    Your email address will not be published. Required fields are marked *