ഇരുവരുടെയും രണ്ടാം വിവാഹം; അധ്യാപക ദമ്പതികളുടെ മരണത്തിൽ ദുരൂഹത, വീട് പുറത്തു നിന്ന് പൂട്ടിയ നിലയിൽ

Spread the love

നാഗ്പുർ ∙ അധ്യാപക ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ദീപാവലി ആഘോഷിക്കാനായി ജോലി സ്ഥലത്തുനിന്നും നാഗ്പുരിലെ താമസസ്ഥലത്തേക്ക് എത്തിയ ദമ്പതികളെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മനീഷ് പ്രഹ്ലാദ് ഗൻവീർ (38), ഭാര്യ സോണാലി ഗൻവീർ (35) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ സുർജഗഡിലെ സ്കൂളിൽ അധ്യാപകരായി ജോലി ചെയ്യുകയാണ് ഇരുവരും. 2026 ഓഗസ്റ്റിലാണ് മനീഷും സോണാലിയും വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. വീട്ടിലെ കിടപ്പുമുറിയിലെ സീലിങ് ഫാനിലാണ് അധ്യാപക ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 

ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ ബന്ധുക്കൾ അന്വേഷിക്കുകയായിരുന്നു. ദിവസങ്ങൾക്കു മുൻപാണ് മനീഷിന്റെ കുടുംബം ബിഹാറിലേക്ക് പോയത്. തുടർന്ന് മനീഷിനെ ഫോണിൽ കിട്ടാതായതോടെ ഇവർ ഒരു ബന്ധുവിനെ ഞായറാഴ്ച നാഗ്പുരിലേക്ക് അയച്ചു. ബന്ധു എത്തിയപ്പോൾ വീട് പുറത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. തുടർന്ന തുറന്നുകിടന്ന ജനാലയിലൂടെ അകത്തേക്ക് നോക്കിയപ്പോൾ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽനിന്നും വെള്ളിയാഴ്ച ബഹളം കേട്ടതായി അയൽവാസികൾ മൊഴി നൽകി. അതേസമയം വീട്ടിൽനിന്നു ആത്മഹത്യാകുറിപ്പ് ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

  • Related Posts

    കുഞ്ഞിന്‍റെ കിഡ്നിയും കണ്ണുകളും ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്; നാലുവയസ്സുകാരനെ കഴുത്തറുത്ത് കൊന്ന ബന്ധു പിടിയില്‍

    Spread the love

    Spread the loveനാലുവയസ്സുകാരനെ കൊലപ്പെടുത്തി വൃക്കകളും ശ്വാസകോശവും കണ്ണുകളും പുറത്തെടുത്ത് ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ച ബന്ധു പിടിയില്‍. 27-കാരനായ പ്രതി വാസുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലെ ലോധനപഥ് മഹുവ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഒരു…

    ബലാത്സംഗം, ലൈംഗികാതിക്രമം: ബ്രിട്ടിഷ് കൊമീഡിയൻ റസൽ ബ്രാൻഡിന് പത്തരവർഷം തടവ്

    Spread the love

    Spread the loveലണ്ടൻ∙ ബ്രിട്ടിഷ് കൊമീഡിയനും ഹോളിവുഡ് താരവുമായ റസൽ ബ്രാൻഡിനു പീഡനക്കേസിൽ പത്തരവർഷത്തെ തടവുശിക്ഷ വിധിച്ചു. സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിനും പെൺകുട്ടിയടക്കം മൂന്നുപേർക്കുനേരെ ശാരീരിക അതിക്രമം നടത്തിയതിനുമാണിത്. 2004, 2009 വർഷങ്ങളിലാണു കേസിനാധാരമായ സംഭവങ്ങൾ നടന്നത്.   ലണ്ടൻ കോടതിയിലെ…

    Leave a Reply

    Your email address will not be published. Required fields are marked *