കാർ പാതയോരത്തെ മരത്തിലേക്ക് ഇടിച്ചു കയറി, രണ്ടുപേർ മരിച്ചു; 3 പേർക്ക് ഗുരുതര പരുക്ക്

Spread the love

ഒറ്റപ്പാലം∙ പാലക്കാട് – കുളപ്പുള്ളി പാതയിൽ തൃക്കങ്ങോട്ട് കാർ പാതയോരത്തെ മരത്തിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. 3 പേർക്ക് ഗുരുതര പരുക്ക്. പനമണ്ണ കയറാട്ട് വൈശാഖ്, ഈസ്റ്റ് മനിശ്ശേരി പാന്തലിൽ പി.ആർ.അജയ് എന്നിരാണു മരിച്ചത്. ഗോവിന്ദ്, ശ്രീജിത്ത്, നിതിൻ എന്നിവർക്കാണു പരുക്ക്.

 

പുലർച്ചെയാണ് അപകടം. 5 പേരാണ് കാറിലുണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പരുക്കേറ്റവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. പൂർണമായി തകർന്ന കാറിൽ നിന്നു വെട്ടിപ്പൊളിച്ചാണു യാത്രക്കാരെ പുറത്തെടുത്തത്.

  • Related Posts

    പ്ലസ്ടു വിദ്യാർഥിനിയുടെ വയറ്റിൽ സൂചി കുടുങ്ങി; 2 ഡോക്ടർമാർക്കെതിരെ കേസ്, സ്ഥാപനത്തിന് റജിസ്ട്രേഷനില്ല

    Spread the love

    Spread the loveഅരുവിക്കര ( തിരുവനന്തപുരം)∙ പ്ലസ്ടു വിദ്യാർഥിനിക്ക് റൂട്ട് കനാൽ ചികിത്സയ്ക്കിടെ ഉപയോഗിച്ച ഉപകരണത്തിന്റെ സൂചി വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ സ്വകാര്യ ഡെന്റൽ ക്ലിനിക്കിലെ 2 ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. ഡോ.ലീലാ കൃഷ്ണൻ, ക്ലിനിക് ഉടമ കൂടിയായ ഡോ.രഹ്ന എന്നിവർക്കെതിരെയാണ്…

    രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ആർ. ശ്രീലേഖ നേരിട്ട് ഹാജരാകണമെന്ന് കോടതി

    Spread the love

    Spread the loveകൊല്ലം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്. കേസിൽ നേരിട്ട് ഹാജരാകാനാണ് മാവേലിക്കര കോടതി നിർദേശം നൽകിയത്. കെപിസിസി ജനറൽ സെക്രട്ടറി…

    Leave a Reply

    Your email address will not be published. Required fields are marked *