‘വെള്ളത്തിൽ ലഹരി, മുക്കൂപൊത്തിപ്പിടിച്ച് പുക വലിപ്പിച്ചു; അവരെന്നെ എന്തൊക്കെയോ ചെയ്യുന്നെന്ന് അറിഞ്ഞു’: ക്രൂരപീഡനം നേരിട്ടെന്ന് അതിജീവിത

Spread the love

കൊച്ചി ∙ ശരീരത്തിലെ മുറിവുകൾ ഉണങ്ങിയെങ്കിലും മനസ്സിനേറ്റ ആഘാതത്തിൽനിന്നു മുക്തയായിട്ടില്ല കളമശേരി സ്പാ പീഡനക്കേസിലെ അതിജീവിത. പുറത്തിറങ്ങാനും തനിച്ചിരിക്കാനും പേടി. അതിനിടെ സമൂഹത്തിന്റെ അകറ്റിനിർത്തൽകൂടി നേരിടേണ്ടിവരുന്നത് അവളെ തളർത്തുന്നു. ആലുവയിലെ വാടകവീട്ടിൽനിന്നു പുറത്താക്കപ്പെട്ട യുവതിയും ഭർത്താവും ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണിപ്പോൾ. സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും വാടകയ്ക്കു വീടു കിട്ടാത്ത സ്ഥിതി. ജോലിക്കുള്ള ഇന്റർവ്യൂവിനായി വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ടു ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായതിന്റെ ഞെട്ടിക്കുന്ന ഓർമകൾ പങ്കുവയ്ക്കുകയാണ് അതിജീവിത.

 

A അധ്യാപകജോലി നഷ്ടപ്പെട്ട സമയത്താണ് സ്പാ മാനേജർ ഒഴിവിന്റെ പരസ്യം ഓൺലൈനിൽ കണ്ടത്. ഒക്ടോബർ രണ്ടിന് ഇന്റർവ്യൂ നടത്തിയത് ശ്രീരാജ് എന്നയാളാണ്. സിലക്ട് ചെയ്തതായി പറഞ്ഞു. വൈകിട്ട് ചെറിയ പാർട്ടിയിൽ സ്റ്റാഫിനെ എല്ലാവരെയും പരിചയപ്പെടുത്താമെന്ന് അയാൾ പറഞ്ഞു. ഞാൻ വീട്ടിലേക്കു മടങ്ങി. വൈകിട്ട് അവർതന്നെ ടാക്സി ബുക്ക് ചെയ്തുതന്നു. തിരികെവിടാമെന്നും പറഞ്ഞിരുന്നു.

 

Q അന്ന് എന്താണു സംഭവിച്ചത്?

 

A ഇടപ്പള്ളിയിലെ അപ്പാർട്മെന്റുപോലുള്ള ഇടത്തേക്കാണു പോയത്. അവിടെവച്ചു ശ്രീരാജിന്റെ പെരുമാറ്റത്തിൽ പ്രശ്നം തോന്നി. ഞാൻ പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ മുടി പിടിച്ചുവലിച്ചു, അടിച്ചു. കുടിക്കാൻ തന്ന വെള്ളത്തിൽ എന്തോ ലഹരി കലക്കിയിരുന്നു. മുക്കൂപൊത്തിപ്പിടിച്ച് വായിലൂടെ പുക വലിപ്പിച്ചു. അവരെന്നെ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് പകുതി ബോധത്തിൽ അറിയാൻ പറ്റുന്നുണ്ടായിരുന്നു. ശ്രീരാജ്, അമ്മു (ശരണ്യ), സഞ്ജു, ജിത്തു എന്നിവരാണ് എന്നെ പീഡിപ്പിച്ചത്. ഒരാൾ ഫോണിൽ വിഡിയോ എടുക്കുന്നുണ്ടെന്ന് ഇടയ്ക്കു കണ്ണ് അൽപം തുറന്നപ്പോൾ മനസ്സിലായി.

 

Q ഒച്ചവച്ച് രക്ഷപ്പെടാനാകുമായിരുന്നോ?

 

A അത് അപ്പാർട്മെന്റുപോലുള്ള ബിൽഡിങ് ആയിരുന്നു. ഒച്ചവച്ചെങ്കിലും ആരും കേട്ടില്ല. ബാത്ത്റൂമിലെ ബൾബ് പൊട്ടിച്ച് ഞാൻ സ്വയം കൈമുറിക്കാൻ നോക്കിയപ്പോഴാണ് ഒക്ടോബർ മൂന്നിന് അവർ വിട്ടയച്ചത്. പൊലീസിനോടു പറയില്ലെന്നും പിറ്റേന്നു ജോലിക്ക് എത്തുമെന്നും ഉറപ്പു വാങ്ങി. പുറത്തിറങ്ങി ആദ്യം ഭർത്താവിനെ വിളിച്ചു. അദ്ദേഹം പലതവണ എന്നെ വിളിച്ചിരുന്നു. കണ്ണും ചുണ്ടുമെല്ലാം നീരുവച്ചിരുന്നതിനാൽ കടയിൽനിന്നു മാസ്ക് വാങ്ങിവച്ചാണ് വീട്ടിലേക്ക് ടാക്സി വിളിച്ചുപോയത്.

 

Q എങ്ങനെയാണ് പരാതിപ്പെടാമെന്നു തീരുമാനിച്ചത്?

 

A നമുക്കിതു നേരിടാം, കേസു കൊടുക്കാം എന്നു ഭർത്താവ് പറഞ്ഞു. 13 ദിവസമാണ് ഞാൻ ഐസിയുവിൽ കിടന്നത്. എസിപി വന്നപ്പോഴും മൊഴിയെടുക്കാൻ ജഡ്ജി വന്നപ്പോഴും ഞാൻ സംഭവിച്ചതെല്ലാം പറഞ്ഞു.

 

Q ഇപ്പോഴെന്താണ് സ്ഥിതി?

 

A 9 മാസം മുൻപായിരുന്നു വിവാഹം. കുടുംബസുഹൃത്താണ്. ഈ സംഭവത്തോടെ വാടകവീട് ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. അവർക്കു പേടിയാണ്, അതുകൊണ്ടു മാറണമെന്നു പറഞ്ഞു. നാലിടത്തു വീടു നോക്കി, അഡ്വാൻസ് കൊടുത്തു. പക്ഷേ, ഈ സംഭവം കാരണം വീടു കിട്ടുന്നില്ല. ഇപ്പോൾ ബന്ധുവീട്ടിലാണ്. ഭർത്താവിന്റെയും കസിൻസിന്റെയുമെല്ലാം പിന്തുണയുണ്ട്. പക്ഷേ, ബന്ധുവീട്ടിൽതന്നെ എപ്പോഴും നിൽക്കാൻ കഴിയില്ലല്ലോ. വേറെ വീടു നോക്കണം. ഒരു സ്കൂളിൽ ജോലിക്കു കയറണമെന്നുണ്ട്. കേസുമായി മുന്നോട്ടുപോകും.

 

2 പേർകൂടി അന്വേഷണവലയിലേക്ക്; കുറ്റപത്രം ഈ മാസം അവസാനം

 

∙ കളമശേരി സ്പായിലെ കൂട്ടപ്പീഡനക്കേസിൽ സംഭവസമയത്തു ലോഡ്ജിലെത്തിയ 2 പേർക്കെതിരെകൂടി അന്വേഷണം നടത്തും.

 

ഇവരെയും പ്രതിപ്പട്ടികയിൽ ചേർക്കണമെന്ന് അതിജീവിതയും പങ്കാളിയും നേരത്തേ ആവശ്യപ്പെട്ടെങ്കിലും പൊലീസ് പരിഗണിച്ചിരുന്നില്ല. കേസിൽ 4 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.

 

ഒന്നാം പ്രതി ശ്രീരാജിനെതിരെ ശക്തമായ തെളിവുകൾ അന്വേഷണസംഘത്തിനു ലഭിച്ചെന്നാണു സൂചന. ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനാണു ശ്രമം.

  • Related Posts

    ‘80 പവനും കാറും സ്ത്രീധനമായി ചോദിച്ചു; 100 പവനുവേണ്ടി മാനസിക പീഡനം’: ആരോപണവുമായി സായയുടെ കുടുംബം

    Spread the love

    Spread the loveകൊല്ലം∙ ഇരവിപുരം ഭരണിക്കാവിൽ ഷാജി– റിഹാന ദമ്പതികളുടെ മകൾ സായയെ (26) ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് മാടൻനട സ്വദേശി അഫ്സലിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ‍ ദുരൂഹതയുണ്ടെന്നും…

    ‘സസ്പെൻഡ് ചെയ്ത് 2 മാസം കഴിഞ്ഞു, അരിശം തീർന്നില്ലേ?’; കാലടിയിലെ സസ്പെൻഷൻ: വിമർശനവുമായി ഹൈക്കോടതി

    Spread the love

    Spread the loveകൊച്ചി ∙ കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ‘സസ്പെൻഡ് ചെയ്ത് 2 മാസം കഴിഞ്ഞിട്ടും അരിശം തീർന്നില്ലേ? രണ്ടു മാസം അവർ പുറത്തു നിന്നില്ലേ? ഇനി എന്ത് മാപ്പ്?’ –കോടതി ചോദിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *