‘സസ്പെൻഡ് ചെയ്ത് 2 മാസം കഴിഞ്ഞു, അരിശം തീർന്നില്ലേ?’; കാലടിയിലെ സസ്പെൻഷൻ: വിമർശനവുമായി ഹൈക്കോടതി

Spread the love

കൊച്ചി ∙ കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ‘സസ്പെൻഡ് ചെയ്ത് 2 മാസം കഴിഞ്ഞിട്ടും അരിശം തീർന്നില്ലേ? രണ്ടു മാസം അവർ പുറത്തു നിന്നില്ലേ? ഇനി എന്ത് മാപ്പ്?’ –കോടതി ചോദിച്ചു. അവർ ചെയ്ത കാര്യങ്ങളെ ന്യായീകരിക്കുകയല്ലെന്നും പക്ഷേ കുട്ടികളാണെന്ന് ഓർക്കണമെന്നും കോടതി പറഞ്ഞു.

 

വിദ്യാർഥികളായിരിക്കുമ്പോൾ പ്രതിഷേധ പരിപാടികൾ നടത്താത്ത എത്ര രാഷ്ട്രീയക്കാരുണ്ടെന്നു ചോദിച്ച കോടതി, കേസിൽ എങ്ങനെ 2 എഫ്ഐആർ വന്നെന്ന് ആരാഞ്ഞു. ഈ വിഷയത്തിൽ സർവകലാശാല പരിഹാരം കാണാൻ ശ്രമിക്കണമെന്നും അല്ലെങ്കിൽ കോടതി കേസ് വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വാക്കാൽ പറഞ്ഞു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

 

സസ്പെൻഷൻ ചോദ്യം ചെയ്തുള്ള വിദ്യാർഥികളുടെ ഹർജിക്കൊപ്പം പരീക്ഷ എഴുതിക്കണമെന്ന ഉപഹർജിയും നൽകിയിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയെങ്കിലും സർവകലാശാലയും വി.സിയും നൽകിയ ഹർജിയിൽ ഡിവിഷൻ ബെഞ്ച് ഇത് റദ്ദാക്കി. ഇതിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ച് ഹർജി പരിഗണിച്ച് തീർപ്പാക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദേശം. തുടർന്നാണ് ഇന്ന് സിംഗിൾ ബെഞ്ച് വീണ്ടും ഹർജി പരിഗണിച്ചത്.

 

കേസുമായി ബന്ധപ്പെട്ട് 2 എഫ്ഐആറുകൾ കോടതി പരിശോധിച്ചു. ഒരെണ്ണം സംഭവം നടന്ന ഓഗസ്റ്റ് 18നും മറ്റൊന്ന് വി.സിയുടെ പരാതിയിൽ 3 ദിവസം കഴിഞ്ഞിട്ടാണെന്നും കോടതി പരാമർശിച്ചു. ഒരു സംഭവത്തിൽ എങ്ങനെയാണ് രണ്ട് എഫ്ഐആറുകൾ എന്ന് കോടതി ചോദിച്ചു. അച്ചടക്കരാഹിത്യത്തിന് വിദ്യാർഥികളെ സെപ്റ്റംബർ ഒന്നിന് സസ്പെൻഡ് ചെയ്തു. അവരെ പരീക്ഷ എഴുതിച്ചില്ല. 60 ദിവസമായി അവർ സർവകലാശാലയ്ക്ക് പുറത്താണ്. ഇനി എന്താണ് വേണ്ടത്? എപ്പോഴാണ് അരിശം തീരുകയെന്നും കോടതി ചോദിച്ചു. ഇതിനു പുറമേ, ‘അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു’ എന്ന കുഞ്ചൻ നമ്പ്യാരുടെ വരികളും ഉദ്ധരിച്ചു.

 

മാതാപിതാക്കൾക്കൊപ്പമെത്തി മാപ്പ് എഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന സർവകലാശാല സിൻഡിക്കറ്റിന്റെ തീരുമാനം നേരത്തെ വിദ്യാർഥികൾ തള്ളിയിരുന്നു. ഇതിനു പിന്നാലെ വിദ്യാർഥികൾ സർവകലാശാലയ്ക്കു മുന്നിൽ നിരാഹാര സമരം നടത്തി വരികയാണ്. മാപ്പപേക്ഷ നൽകിയാൽ വിദ്യാർഥികളെ തിരിച്ചെടുക്കാമെന്ന് പരാമർശിച്ചപ്പോഴായിരുന്നു 2 മാസം സസ്പെൻഡ് ചെയ്തു പുറത്തു നിർത്തിയിട്ട് ഇനി എന്ത് മാപ്പപേക്ഷ എന്ന് കോടതി ആരാഞ്ഞത്.

  • Related Posts

    ‘80 പവനും കാറും സ്ത്രീധനമായി ചോദിച്ചു; 100 പവനുവേണ്ടി മാനസിക പീഡനം’: ആരോപണവുമായി സായയുടെ കുടുംബം

    Spread the love

    Spread the loveകൊല്ലം∙ ഇരവിപുരം ഭരണിക്കാവിൽ ഷാജി– റിഹാന ദമ്പതികളുടെ മകൾ സായയെ (26) ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് മാടൻനട സ്വദേശി അഫ്സലിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ‍ ദുരൂഹതയുണ്ടെന്നും…

    ‘വെള്ളത്തിൽ ലഹരി, മുക്കൂപൊത്തിപ്പിടിച്ച് പുക വലിപ്പിച്ചു; അവരെന്നെ എന്തൊക്കെയോ ചെയ്യുന്നെന്ന് അറിഞ്ഞു’: ക്രൂരപീഡനം നേരിട്ടെന്ന് അതിജീവിത

    Spread the love

    Spread the loveകൊച്ചി ∙ ശരീരത്തിലെ മുറിവുകൾ ഉണങ്ങിയെങ്കിലും മനസ്സിനേറ്റ ആഘാതത്തിൽനിന്നു മുക്തയായിട്ടില്ല കളമശേരി സ്പാ പീഡനക്കേസിലെ അതിജീവിത. പുറത്തിറങ്ങാനും തനിച്ചിരിക്കാനും പേടി. അതിനിടെ സമൂഹത്തിന്റെ അകറ്റിനിർത്തൽകൂടി നേരിടേണ്ടിവരുന്നത് അവളെ തളർത്തുന്നു. ആലുവയിലെ വാടകവീട്ടിൽനിന്നു പുറത്താക്കപ്പെട്ട യുവതിയും ഭർത്താവും ബന്ധുവീട്ടിൽ അഭയം…

    Leave a Reply

    Your email address will not be published. Required fields are marked *