പൊലീസ് വെടിവച്ച പ്രതിയുടെ മുറിച്ചുമാറ്റിയ കാൽ സൂക്ഷിച്ച് വയ്ക്കണമെന്ന് കോടതി; സിബിഐ വരണമെന്ന് ഹർജി

Spread the love

അമരാവതി ∙ സ്കൂളിൽ യന്ത്രവാളുമായി എത്തി വിദ്യാർഥിനിയെ ക്രൂരമായി ആക്രമിച്ച പ്രതിയുടെ മുറിച്ച കാൽ സംരക്ഷിക്കാൻ അനന്തപുർ സർക്കാർ ആശുപത്രി അധികൃതർക്ക് ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ നിർദേശം. പൊലീസ് നടപടിക്കിടെയാണ് പ്രതി ഹേമന്തിന്റെ വലതുകാലിൽ വെടിയേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കിടെ അണുബാധ തടയാനായി കാൽ മുറിച്ചുമാറ്റി. ഒക്ടോബർ 31നാണ് പത്താം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ കയറി ബന്ധുവായ ഹേമന്ത് യന്ത്രവാൾ കൊണ്ടു ഗുരുതരമായി പരുക്കേൽപ്പിച്ചത്. പ്രണയം നിരസിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ 21 വയസ്സുള്ള ബന്ധു ആക്രമിച്ചത്.

 

പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ മണിക്കൂറുകൾക്ക് അകം പ്രതിയെ ആന്ധ്രപ്രദേശ് പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോഴാണ് പ്രതിക്ക് വെടിയേറ്റത്. പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നും പ്രതി കല്ലുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കുവേണ്ടി കാലിൽ വെടിവച്ചെന്നുമാണ് പൊലീസ് ഭാഷ്യം. തുടർന്ന് പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ തുടരവേ അണുബാധയെ തുടർന്ന് വലതുകാൽ മുറിച്ചുമാറ്റുകയായിരുന്നു.

 

എന്നാൽ പൊലീസ് വെടിവയ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് ഹേമന്തിന്റെ മുറിച്ചുമാറ്റിയ കാൽ സൂക്ഷിച്ചുവയ്ക്കാൻ ആന്ധ്രപ്രദേശ് ഹൈക്കോടതി ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയത്. കേസ് ഡിസംബർ 30ലേക്ക് മാറ്റി. അതേസമയം ഇപ്പോഴും ചികിത്സയിൽ തുടരുന്ന പ്രതി ലഹരിക്ക് അടിമയായിരുന്നെന്നും പലപ്പോഴും വിഭ്രാന്തി കാട്ടുന്നതായും ആശുപത്രി അധികൃതർ സൂചിപ്പിച്ചു.

  • Related Posts

    യുവാക്കളുമായി തർക്കം; രാഷ്ട്രപതിയുടെ അംഗരക്ഷകന് വെടിയേറ്റു

    Spread the love

    Spread the loveമീററ്റ്∙ രാഷ്ട്രപതിയുടെ അംഗരക്ഷകന് വെടിയേറ്റു. സൗരഭ് തോമറിനാണ് (28) സ്വന്തം ഗ്രാമമായ ഗോപാൽപുർ ഖദാനയിൽ വച്ച് വെടിയേറ്റത്. അയൽക്കാരായ രണ്ടുപേരാണ് വെടിവച്ചത്. അപകട നില തരണം ചെയ്തു. സൗരഭും ഇരട്ടസഹോദരനായ വിനീതും (28) വീടിന് പുറത്ത് നിൽക്കുമ്പോൾ ധീരജ്,…

    അരി വില റെക്കോർഡിലേക്ക് കുതിക്കും; ഉൽപാദനത്തിൽ ഇടിവ്

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്ത് ഈ സാമ്പത്തികവർഷം അരി ഉൽപാദനത്തിൽ കുറവുണ്ടാകുമെന്നു കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ വിലയിരുത്തൽ. 2025–26 ൽ 15.4 കോടി ടൺ അരി ഉൽപാദിപ്പിച്ച സ്ഥാനത്തു നടപ്പുസാമ്പത്തികവർഷം (2026–27) ഉൽപാദനം 14.7 കോടി ടണ്ണായി കുറയുമെന്നാണു നിഗമനം. 1950…

    Leave a Reply

    Your email address will not be published. Required fields are marked *