ബോട്ട് ഗൈഡിനെ നടുക്കടലിലേക്ക് തട്ടിയിട്ട് ഇസ്രയേലി വിനോദ സഞ്ചാരി, വീഡിയോ വൈറൽ, വിവാദം

Spread the love

ശ്രീലങ്കയിൽ വിനോദ സഞ്ചാരത്തിനിടെ ബോട്ടിലുണ്ടായിരുന്ന പ്രാദേശിക ഗൈഡിനെ കടലിലേക്ക് തള്ളിയിട്ട് ഇസ്രയേൽ വിനോദ സഞ്ചാരികൾ. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇസ്രയേലി വിനോദ സഞ്ചാരികൾക്ക് നേരെ വ്യാപക വിമർശനം. എന്നാൽ, ഗൈഡിനെ കടലിലേക്ക് തള്ളിയിട്ടത് വെറുമൊരു തമാശയ്ക്കായിരുന്നുവെന്നും അയാൾക്ക് പരിക്കേറ്റിട്ടില്ലെന്നുമാണ് വിനോദ സഞ്ചാരികളുടെ വിശദീകരണം.

 

ഗൈഡിനെ തള്ളിയിട്ടത് നടുക്കടലിൽ!

കടലിലൂടെ ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ വെള്ളം കുടിച്ചുകൊണ്ടിരുന്ന ഗൈഡിനെ സംഘത്തിലുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് വെള്ളത്തിലേക്ക് തള്ളിയിടുന്നത് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. ഈ സമയം മറ്റുള്ളവർ സംഭവം കണ്ട് ചിരിക്കുന്നതും തങ്ങളുടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം. അതേസമയം സംഭവത്തിന്‍റെ കൃത്യമായ സ്ഥലമോ തീയതിയോ ഗൈഡിന്‍റെ വ്യക്തിവിവരങ്ങളോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

 

എല്ലാമൊരു തമാശ, ഞങ്ങൾ നല്ല കുട്ടികൾ’

ഇസ്രയേലി മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ഡാനിയൽ അമ്രം പങ്കുവെച്ച പ്രതികരണത്തിലാണ് വിനോദ സഞ്ചാരികൾ തങ്ങളുടെ ഭാഗം വിശദീകരിച്ചത്. ഗൈഡിന് തങ്ങളുടെ തമാശയെക്കുറിച്ച് അറിയാമായിരുന്നുവെന്നും അയാളും അതിൽ പങ്കാളിയായിരുന്നുവെന്നുമാണ് ഇവരുടെ അവകാശവാദം. അപമാനിക്കാനോ ഉപദ്രവിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും ഗൈഡിന് കുഴപ്പമൊന്നുമില്ലെന്നും അവർ പറഞ്ഞു. ‘അതൊരു തമാശയായിരുന്നു, ഞങ്ങൾ നല്ല കുട്ടികളാണ്. ഒരു മാസത്തിനുള്ളിൽ സൈനികസേവനത്തിന് ചേരാനിരിക്കുകയാണ്. ഇത്രയധികം വിദ്വേഷം അർഹിക്കുന്നില്ല’ എന്നും സംഘം പ്രതികരിച്ചതായി റിപ്പോർട്ടുണ്ട്.

 

ഔദ്ധ്യോഗിക വിശദീകരണമില്ല

അതേസമയം, ഗൈഡിന്‍റെ സമ്മതത്തോടെയാണോ സംഭവം നടന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഗൈഡിന്‍റെ നേരിട്ടുള്ള പ്രതികരണവും പുറത്തുവന്നിട്ടില്ല. ബോട്ടിന്‍റെ സുരക്ഷാ നിബന്ധനകൾ പാലിച്ചിരുന്നോയെന്ന കാര്യത്തിലും സ്ഥിരീകരണമില്ല. വീഡിയോയ്ക്ക് പിന്നാലെ ശ്രീലങ്കൻ ടൂറിസം അതോറിറ്റിയുടെ ബോട്ട് സുരക്ഷാ മാർഗനിർദേശങ്ങൾ വീണ്ടും ചർച്ചയായി. എന്നാൽ, നിയമലംഘനം നടന്നതായി ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.

  • Related Posts

    ഭാര്യയെ കൊലപ്പെടുത്തി വിവസ്ത്രയാക്കി കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചു; ബലാത്സംഗശ്രമമായി ചിത്രീകരിക്കാനും ശ്രമം

    Spread the love

    Spread the loveഹോഷിയാർപുർ∙ പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിവസ്ത്രയാക്കി കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ച കുടിയേറ്റത്തൊഴിലാളി അറസ്റ്റിൽ. കൊലപാതകം ബലാത്സംഗശ്രമത്തിനിടെ നടന്നതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.   ബംഗാളിലെ മാൾഡ സ്വദേശിയായ ജഹാദുർ ഇസ്‌ലാം…

    നാട്ടുകാർക്കു വാരിക്കോരി സമ്മാനങ്ങൾ; 47 പവൻ സ്വർണം കവർന്ന ഇൻസ്റ്റയിലെ ‘ഉപദേശി’ പിടിയിൽ

    Spread the love

    Spread the loveപാലക്കാട് ∙ ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ 47 പവൻ ആഭരണം കവർന്ന് തമിഴ്നാട്ടിലേക്കു മുങ്ങി നാട്ടുകാർക്കു വാരിക്കോരി സമ്മാനങ്ങൾ നൽകി പിറന്നാളും ദീപാവലിയും ‘അടിച്ചുപൊളിച്ച’ യുവാവു പിടിയിലായി. ഡിണ്ടിഗൽ സ്വദേശി ബാലമുരളി മുത്തയ്യയെ (38) പിടികൂടിയത് ഇയാളുടെതന്നെ ഇൻസ്റ്റഗ്രാം…

    Leave a Reply

    Your email address will not be published. Required fields are marked *