ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മലയാളി സ്ത്രീ കൊല്ലപ്പെട്ടു; കൈകാലുകൾ കെട്ടിയിട്ട നിലയിൽ

Spread the love

മുംബൈ ∙ പൻവേലിനടുത്തു ഖൊപ്പോളിയിൽ തനിച്ചു താമസിച്ചിരുന്ന മലയാളിയെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവിൽ മഹേശ്വരി രാമചന്ദ്രനെയാണു (71) ഭാൻവജിലെ കാർമൽ സ്കൂളിനു പിന്നിലുള്ള ഇന്ദ്രപ്രസ്ഥ ബിൽഡിങ്ങിലെ നാലാം നമ്പർ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ കെട്ടിയിട്ട, രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നാണു വിവരം.

 

ഖൊപ്പോളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഖാലാപുർ ആശുപത്രിയിലേക്കു മാറ്റി. ഫൊറൻസിക് സംഘം പരിശോധന നടത്തി. പരേതനായ വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കരുടെ ഭാര്യയാണു മഹേശ്വരി. സന്ധ്യ, വിനോദ്, മനോജ് എന്നിവരാണു മക്കൾ. മൂന്നു മക്കളും വിദേശത്തായതിനാൽ മഹേശ്വരി ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.

  • Related Posts

    കോവളം സ്പാ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

    Spread the love

    Spread the loveതിരുവനന്തപുരം∙ കോവളത്തെ സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. കന്യാകുമാരി ഉദയമാര്‍ത്താണ്ഡം സ്വദേശി ജമിലിനെയാണ് (24) പ്രത്യേക അന്വേഷണസംഘം കന്യാകുമാരിയിലെ കരിങ്കല്‍ ഭാഗത്തുനിന്നു പിടികൂടിയത്. ഇയാള്‍ സ്പായിലെത്തി പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചുവെന്നു പൊലീസ് അറിയിച്ചു.   സിസിടിവി, സന്ദര്‍ശക…

    നായക്കൂട്ടിനുള്ളിൽ കുഴിച്ചിട്ട 11 മാസക്കാരന് സംഭവിച്ച അത്ഭുതം! ചോരക്കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി പിതാവ്

    Spread the love

    Spread the loveഅമേരിക്കയിലെ സൗത്ത് കരോലിനയിലെ ശാന്തമായ ഒരു ഗ്രാമീണ മേഖലയെയും ആഗോള സമൂഹത്തെയും ഒരുപോലെ വിറപ്പിക്കുകയും നടുക്കുകയും ചെയ്ത, എന്നാൽ ഒടുവിൽ അത്ഭുതകരമായ ദൈവിക ഇടപെടലിന്റെ കഥയായി മാറിയ ഒരു അതിജീവനത്തിന്റെ വാർത്തയാണ് പുറത്തുവരുന്നത്. സ്വന്തം പിതാവിന്റെ സംരക്ഷണയിൽ ഉപേക്ഷിക്കപ്പെട്ട…

    Leave a Reply

    Your email address will not be published. Required fields are marked *