ചേരാനല്ലൂർ വാഹനാപകടം: പ്രതിയുടെ പിതാവായ ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും

Spread the love

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ പിതാവായ ജഡ്ജി ഇന്ന് മുതൽ വീണ്ടും കോടതിയിൽ സിറ്റിങ് നടത്തും. ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് കോടതിയിലാണ് ജഡ്ജി ചുമതലയേൽക്കുന്നത്. ഇതുസംബന്ധിച്ച് കോടതി ഉത്തരവിറക്കി. ഇരിങ്ങാലക്കുട ബാർ അസോസിയേഷനും ഗവൺമെന്റ് പ്ലീഡർക്കും ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനാപകടക്കേസുകളാണ് ജഡ്ജി പരിഗണിക്കുന്നത്.

 

ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ചത് കഴിഞ്ഞ ഒക്ടോബർ 25ന് പുലർച്ചെ 2.20നായിരുന്നു. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഉടമ ജഡ്ജിയായിരുന്നു. അപകടത്തിന് പിന്നാലെ ജഡ്ജി കോടതിയിൽ ഹാജരായിരുന്നില്ല. കേസിൽ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

 

അതേ സമയം, പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിയായ 17 കാരന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി വിധി റദ്ദാക്കണം, പ്രതിയുടെ പിതാവ് സ്വാധീനമുള്ള ജുഡീഷ്യല്‍ ഓഫീസര്‍ ആയതിനാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

  • Related Posts

    പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ പഞ്ഞി മറന്നുവെച്ചു; 43 ദിവസത്തിന് ശേഷം പുറത്തെടുത്തു; ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

    Spread the love

    Spread the loveതൃശൂർ: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ പഞ്ഞി മറന്നുവെച്ചെന്ന് ആരോപിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി. മുനക്കക്കടവ് സ്വദേശിനി ഫാത്തിമത്ത് ഷർഫിയയാണ് പരാതിയുമായി രംഗത്തെത്തിയത്. ഓഗസ്റ്റ് 18ന് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് പിഴവ് സംഭവിച്ചതെന്നാണ് യുവതിയുടെ ആരോപണം.  …

    നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണം

    Spread the love

    Spread the loveതിരുവനന്തപുരം∙ മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലെ മാന്‍ഹോളില്‍ നാലുമാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തി. രണ്ടാം വാര്‍ഡിനു സമീപത്തെ മാന്‍ഹോള്‍ വൃത്തിയാക്കാന്‍ എത്തിയവരാണു ഭ്രൂണം കണ്ടത്. മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാസം തികയാതെ പ്രസവിച്ച ശേഷം…

    Leave a Reply

    Your email address will not be published. Required fields are marked *