തിരുവനന്തപുരം∙ മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലെ മാന്‍ഹോളില്‍ നാലുമാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തി. രണ്ടാം വാര്‍ഡിനു സമീപത്തെ മാന്‍ഹോള്‍ വൃത്തിയാക്കാന്‍ എത്തിയവരാണു ഭ്രൂണം കണ്ടത്. മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാസം തികയാതെ പ്രസവിച്ച ശേഷം ഉപേക്ഷിച്ചതാണോ എന്നതു സംബന്ധിച്ചുള്ള പരിശോധനയാണു നടക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ആളെ കണ്ടെത്താനുള്ള ശ്രമമാണു പൊലീസ് നടത്തുന്നത്.






