അർധരാത്രി ഉഗ്രശബ്ദം, ഓടിക്കൂടി നാട്ടുകാർ; കണ്ടതു ജീവനു വേണ്ടി പിടയുന്ന 5 പേരെ

Spread the love

ഒറ്റപ്പാലം ∙ പാലക്കാട് – കുളപ്പുള്ളി റോഡിൽ തൃക്കങ്ങോടിനു സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് 2 യുവാക്കൾ മരിച്ചു. 3 പേർക്കു ഗുരുതര പരുക്കേറ്റു. പനമണ്ണ കയറാട്ട് വൈശാഖ് (32), ഈസ്റ്റ് മനിശ്ശേരി പാന്തലിൽ പി.ആർ.അജയ് (31) എന്നിവരാണു തൽക്ഷണം മരിച്ചത്. ചുനങ്ങാട് പടിഞ്ഞാറേതിൽ ഗോവിന്ദ് (30), പനമണ്ണ സൗത്ത് കളത്തിൽപറമ്പിൽ ശ്രീജിത്ത് (31), കണ്ണിയംപുറം താഴത്തേതിൽ നിതിൻ (32) എന്നിവർക്കാണു പരുക്കേറ്റത്.

 

ഗോവിന്ദും നിതിനും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതീവഗുരുതരമായി പരുക്കേറ്റ ശ്രീജിത്തിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വാണിയംകുളം ഭാഗത്തു നിന്ന് ഒറ്റപ്പാലം ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. പാതയോരത്തെ കലുങ്കിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ച ശേഷമാണു കാർ മരത്തിലിടിച്ചത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടേമുക്കാലോടെയായിരുന്നു അപകടം. പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പൊലീസിന്റെയും ഷൊർണൂർ അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും കൂട്ടായ്മയിലായിരുന്നു രക്ഷാപ്രവർത്തനം. അപകടകാരണം കാറിന്റെ അമിതവേഗമാണെന്നാണു പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും പ്രാഥമിക നിഗമനം.

 

മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറി. ഇന്നു പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിക്കും. രാംദാസ് – ജ്യോതി ദമ്പതികളുടെ മകനാണു വൈശാഖ്. ഭാര്യ: സവിത. ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺകുട്ടിയുണ്ട്. സഹോദരി: ആതിര. രവീന്ദ്രൻ – നിർമല ദമ്പതികളുടെ മകനാണ് അജയ്. ഭാര്യ: ശാലിനി. മകൾ: സാൻവി നിഹാര. സഹോദരങ്ങൾ: നിഖിൽ, അഖിൽ.

  • Related Posts

    കുറ്റ്യാടി ചുരത്തിൽ വാൻ താഴ്ചയിലേക്ക് മറിഞ്ഞു; മരത്തിൽ കുടുങ്ങി ടയർ, തോട്ടിലേക്ക് വീഴാതെ ഡ്രൈവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveകോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ പച്ചക്കറി വാൻ താഴ്ചയിലേക്ക് മറിഞ്ഞു. മരത്തിൽ കുടുങ്ങി നിന്നതിനാൽ വൻ അപകടം ഒഴിവായി. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. ചുരം ഇറങ്ങിവരുന്നതിനിടെ വാൻ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.   കർണാടകയിലെ ചിക്ക…

    ചേരാനല്ലൂർ വാഹനാപകടം: പ്രതിയുടെ പിതാവായ ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും

    Spread the love

    Spread the loveകൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ പിതാവായ ജഡ്ജി ഇന്ന് മുതൽ വീണ്ടും കോടതിയിൽ സിറ്റിങ് നടത്തും. ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് കോടതിയിലാണ് ജഡ്ജി ചുമതലയേൽക്കുന്നത്. ഇതുസംബന്ധിച്ച് കോടതി ഉത്തരവിറക്കി. ഇരിങ്ങാലക്കുട ബാർ അസോസിയേഷനും ഗവൺമെന്റ് പ്ലീഡർക്കും ഇതുസംബന്ധിച്ച…

    Leave a Reply

    Your email address will not be published. Required fields are marked *