റിമി ടോമിയുമായുള്ള വിവാഹത്തിന്റെ സന്തോഷം പങ്കുവച്ച് പ്രതിശ്രുത വരൻ ലിബിൻ മാത്യു. പുതിയ തുടക്കത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് എന്ന് ലിബിൻ മാത്യു സമൂഹമാധ്യമങ്ങളിൽ കുറിച്ചു. റിമിക്കൊപ്പം നിൽക്കുന്ന, എ.ഐയിൽ നിർമിച്ച ചിത്രത്തിനൊപ്പമാണ് ലിബിൻ കുറിപ്പ് പങ്കുവച്ചത്.
ലിബിൻ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം: ‘ദൈവം ഞങ്ങളുടെ കഥ എഴുതി, സ്നേഹം ഞങ്ങളെ ഒന്നിപ്പിച്ചു; വൈകാതെ ഞങ്ങൾ ഞങ്ങളുടെ അനശ്വരമായ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കും. അവിടുത്തെ സമയക്രമത്തിൽ വിശ്വസിച്ചും അവിടുത്തെ അനുഗ്രഹങ്ങൾ ഹൃദയപൂർവം സ്വീകരിച്ചും മനോഹരമായ ആ പുതിയ തുടക്കത്തിലേക്കുള്ള ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നു…’
സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് ലിബിന്റെ പോസ്റ്റിൽ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. ജ്യോത്സ്ന, രമേഷ് പിഷാരടി, കൃഷ്ണപ്രഭ, ദീപ്തി വിധുപ്രതാപ് തുടങ്ങി നിരവധിപ്പേർ ആശംസ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്. റിമിയുടെ ആരാധകരും ആശംസ അറിയിച്ചുകൊണ്ട് കമന്റ് ചെയ്യുന്നുണ്ട്.
നവംബർ 16ന് ആണ് റിമി ടോമിയുടെയും ലിബിൻ മാത്യുവിന്റെയും വിവാഹം. മുംബൈയിലെ ഡോംബിവല്ലിയിലാണ് വിവാഹം നടക്കുകയെന്ന് റിമി ടോമി അറിയിച്ചിരുന്നു. ലിബിൻ ജനിച്ചു വളര്‍ന്ന നാടായതിനാലാണ് ഡോംബിവല്ലിയിൽ വച്ചു വിവാഹം നടക്കുന്നത് എന്നും റിമി ടോമി പറഞ്ഞു. തന്റെ കുടുംബത്തിൽ നിന്നും പത്തുപേരാണ് വിവാഹത്തില്‍ പങ്കെടുക്കുകയെന്നും റിമി തന്റെ വ്ലോഗിൽ വ്യക്തമാക്കിയിരുന്നു.





