ഒരു മുറിക്ക് 11 ലക്ഷം വരെ വാടക; അതിഥികൾക്ക് പ്രൈവറ്റ് ജെറ്റ് അടക്കമുള്ള സൗകര്യം: ആഡംബരത്തിന്റെ പര്യായമായി അനിരുദ്ധ് കാവ്യ വിവാഹം

Spread the love

സംഗീത സംവിധായകൻ അനിരുദ്ധിന്റെയും സൺറൈസേഴ്സ് ഹൈദരബാദ് സഹ ഉടമ കാവ്യ മാരന്റെയും വിവാഹം ഗ്രീസിൽ നടന്ന സന്തോഷത്തിലാണ് ആരാധകർ. ഇരുവരുടെ വിവാഹ ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ ആവേശത്തോടെ തിരയുകയാണ് അവർ. ഇതിനിടെ, വിവാഹം നടന്ന ഗ്രീസിലെ ആഡംബര ഹോട്ടലിന്റെ വിവരങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഏഥൻസിലെ ‘ഫോർ സീസൺസ് ആസ്റ്റിർ പാലസ് ഹോട്ടലി’ലാണ് അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

ഗ്രീസിന്റെ ചരിത്രത്തിലും ഏറെ പ്രാധാന്യമുള്ള ഇടമാണ് ‘ഫോർ സീസൺസ് ആസ്റ്റിർ പാലസ് ഹോട്ടൽ’. ഏഥൻസ് നഗരത്തിൽ നിന്ന് ഏകദേശം 30 മിനിറ്റ് അകലെ, വൗലിയാഗ്മെനി (Vouliagmeni) ഉപദ്വീപിൽ, കടൽത്തീരത്തോട് ചേർന്ന് 30 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന ആഡംബര എസ്റ്റേറ്റാണിത്. 1960കളുടെ തുടക്കത്തിൽ പ്രവർത്തനം ആരംഭിച്ച ആസ്റ്റിർ പാലസ്, യുഎസ് മുൻ പ്രഥമ വനിത ജാക്കി ഒനാസിസ് (ജാക്വലിൻ കെന്നഡി) ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ ഇഷ്ടസങ്കേതമായിരുന്നു. പിന്നീട് 2019ൽ വിപുലമായ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം റിസോർട്ടായി പ്രവർത്തനം ആരംഭിക്കുകയായിരുന്നു.

 

ഇവിടെയെത്തുന്ന അതിഥികൾക്ക് സ്വകാര്യ ഹെലിപാഡ്, ബോട്ട് ജെട്ടി, പ്രത്യേക ലിമോസിൻ യാത്രാ സൗകര്യങ്ങൾ എന്നിവയടക്കമുള്ള സൗകര്യങ്ങളുണ്ട്. മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി മുന്നൂറിലധികം മുറികളാണ് ഈ ഹോട്ടലിലുള്ളത്. 44 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ‘നാഫ്സിക’ (Nafsika) സീ-വ്യൂ റൂമിന് ഒരു രാത്രിക്ക് 65,542 രൂപ മുതൽ നിരക്കുകൾ ആരംഭിക്കുന്നു എന്നാണ് റിപ്പോർട്ട്. പൂളും ടെറസുമുള്ള 132 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സീ-വ്യൂ ടെറസ് സ്യൂട്ടിന് 4.8 രൂപ വരെയും 220 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ‘അംബാസഡർ സ്യൂട്ടിന്’ (Ambassador Suite) 11.26 ലക്ഷം രൂപ വരെയും ഒരു രാത്രിക്ക് ഈടാക്കും. തീയതി, താമസക്കാരുടെ എണ്ണം, ലഭ്യത എന്നിവയെ ആശ്രയിച്ച് ഇവയിൽ മാറ്റം വരാം എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

അതിഥികൾക്കായി പ്രൈവറ്റ് ബീച്ചും അത്യാഡംബര ഭക്ഷണശാലകളും സ്പാ അടക്കമുള്ള സൗകര്യങ്ങളുമുള്ള ‘ഫോർ സീസൺസ് ആസ്റ്റിർ പാലസ് ഹോട്ടൽ’ ആഡംബരത്തിന്റെ പര്യായമായി മാറുന്നു. അതിഥികൾക്കായി വേക്ക് സർഫിങ്, ജെറ്റ്-സ്കീയിങ്, സീ കയാക്കിങ്, സെയിലിങ് അടക്കമുള്ള വാട്ടർ സ്പോർട്സ് ആക്ടിവിറ്റിയും ഹോട്ടലിൽ തന്നെയുണ്ട്. ഗ്രീസിന്റെ ചരിത്രത്തിലും ഏറെ പ്രാധാന്യമുള്ള ഈ ആഡംബര ഹോട്ടലിലാണ് അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹം നടന്നത്.

 

നവംബർ 10, 11 തീയതികളിലായാണ് വിവാഹാഘോഷങ്ങൾ ഈ ഹോട്ടലിൽ നടന്നത്. അനിരുദ്ധിന്റെയും കാവ്യയുടെയും ബന്ധുക്കളായ രജനികാന്തും എം.കെ. സ്റ്റലിനും ദിവസങ്ങൾക്ക് മുൻപ് ഇവിടെ എത്തിയിരുന്നു. വിവാഹ പാർട്ടിയിൽ രജനികാന്ത് നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 

അതേസമയം, നവംബർ 21ന് ആണ് വിവാഹ സത്ക്കാരം നിശ്ചയിച്ചിരിക്കുന്നത്. സിനിമാ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖർ ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കടക്കം ചടങ്ങിലേക്ക് ക്ഷണമുണ്ട്.

  • Related Posts

    ‘ആ പുതിയ തുടക്കത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നു’; കുറിപ്പുമായി റിമി ടോമിയുടെ പ്രതിശ്രുത വരൻ

    Spread the love

    Spread the loveറിമി ടോമിയുമായുള്ള വിവാഹത്തിന്റെ സന്തോഷം പങ്കുവച്ച് പ്രതിശ്രുത വരൻ ലിബിൻ മാത്യു. പുതിയ തുടക്കത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് എന്ന് ലിബിൻ മാത്യു സമൂഹമാധ്യമങ്ങളിൽ കുറിച്ചു. റിമിക്കൊപ്പം നിൽക്കുന്ന, എ.ഐയിൽ നിർമിച്ച ചിത്രത്തിനൊപ്പമാണ് ലിബിൻ കുറിപ്പ് പങ്കുവച്ചത്.  …

    കോഴികളെ ഹിപ്നോട്ടൈസ് ചെയ്യാൻ പറ്റുമോ? മലർത്തിക്കിടത്തിയാൽ കോഴികൾ അനങ്ങാതെ കിടക്കുന്നതിന് പിന്നിലെ രഹസ്യമെന്ത്…

    Spread the love

    Spread the loveകോഴികളെ മലർത്തിക്കിടത്തി ശരീരത്തിൽ പ്രത്യേക രീതിയിൽ സ്പർശിച്ചാൽ അനക്കമില്ലാതെ കിടക്കുന്ന വിദ്യ പലരും കൗതുകത്തിനായി പരീക്ഷിക്കാറുണ്ട്. കോഴിയെ ആരെങ്കിലും ഹിപ്നോട്ടൈസ് ചെയ്തതാണെന്ന് നാം ധരിക്കുന്ന ഈ പ്രതിഭാസത്തിന് പിന്നിൽ തികച്ചും ശാസ്ത്രീയമായ ചില വസ്തുതകളാണുള്ളത്. പക്ഷിശാസ്ത്രത്തിലും മൃഗപെരുമാറ്റ ഗവേഷണത്തിലും…

    Leave a Reply

    Your email address will not be published. Required fields are marked *