ഭർതൃമതിയുമായി അവിഹിത ബന്ധം; ലോക്കൽ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്ത് സിപിഎം

Spread the love

പാലക്കാട്: ജില്ലയിൽ സിപിഎമ്മിനെ വെട്ടിലാക്കി വീണ്ടും പീഢന വിവാദം. ഭർതൃമതിയുമായുള്ള അവിഹതത്തെ തുടർന്ന് എലപ്പുള്ളി ഈസ്റ്റ് 1 ലോക്കൽ കമ്മിറ്റി സെക്രട്ടറി സതീഷ് കുമാറിനെ ആറ് മാസത്തേക്ക് സസ്പെന്റ് ചെയ്തു. വിവാഹ ബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭർത്താവ് കുടുംബ കോടതിയിൽ പരാതി നൽകി. മുൻ ജില്ല സെകട്ടറി യുടെ വഴിവിട്ട ബന്ധങ്ങൾ വിവാദമായി തുടരുന്നതിനിടെയാണ് എലപ്പുള്ളിയിലും ലോക്കൽ സെകട്ടറിയുടെ അവിഹിതം പുറഞ്ഞായത്.

 

വർഷങ്ങളായി അവിഹിതം തുടരുന്നതറിഞ്ഞ യുവതിയുടെ ഭർത്താവ് വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്. വർഷങ്ങളായി തുടരുന്ന അവിഹിതം മകൻ നേരിൽ കാണുകയും ബന്ധുക്കളെ വിവരമറിയിക്കുകചെയ്തുവെന്നും ബന്ധുക്കളെത്തിയപ്പോൾ വീട്ടിൽ നിന്നും സതിഷ് ഓടി രക്ഷപ്പെടുകയായിരുന്നെന്നും പരാതിയിൽ പറയുനുണ്ട്. തന്നെയും മകനെയും വിഷം നൽകി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

 

അവിഹിതത്തിന്നെതിരെ പാർട്ടി നേതൃത്വം താക്കിത് നൽകിയെങ്കിലും സതീഷ് കുമാർ പാർട്ടി വിലക്കു ലംഘിക്കുകയായിരുന്നു. തൃശൂർ ജില്ലയിലെ യുവതിയുടെ വീട്ടിലെത്തിയും അവിഹിതം തുടർന്ന സതീഷിനെതിരെ ഗത്യന്തരമില്ലാതെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. സതീഷ് കുമാറിന് പകരം എലപ്പുളി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ സുരേഷിന് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുണ്ട്.

  • Related Posts

    ആഭരണപ്രേമികൾക്ക് ആശ്വാസം; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി സ്വർണവില, ഇന്നത്തെ നിരക്ക് അറിയാം

    Spread the love

    Spread the loveവർഷം അവസാനിക്കാനിരിക്കെ സ്വർണവിപണിയിലെ ചാഞ്ചാട്ടങ്ങൾ ഏറെ ആകാംക്ഷയോടെയാണ് ഉപഭോക്താക്കൾ നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് തുടർച്ചയായി ഇന്ന് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരിക്കുകയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,02,520 രൂപയായിരുന്നെങ്കിൽ, ഇന്ന് അത്…

    കോവളത്തെ സ്പാകളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; നാഗലക്ഷ്മിയുമായി തെളിവെടുപ്പിന് എസ്.ഐ.ടി., തമിഴ്നാട് പോലീസും രംഗത്ത്!

    Spread the love

    Spread the loveപുറമേ സ്പാകളുടെ മറവിൽ പ്രവർത്തിച്ച ഇടങ്ങൾക്കുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നേരിട്ടത് ക്രൂരമായ പീഡനമെന്ന് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരങ്ങൾ. ആന്ധ്ര സ്വദേശിനിയായ പതിനാറുകാരിയെ കോവളത്തെയും തമിഴ്നാട്ടിലെയും വിവിധ സ്പാകളിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയ കേസിൽ അന്വേഷണം കൂടുതൽ നിർണായക ഘട്ടത്തിലേക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *