32 കോടിയിലധികം രൂപയുടെ വൻ സ്വർണ്ണത്തട്ടിപ്പ്; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൂട്ടി അബുദാബി പൊലീസ്!

Spread the love

ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ഏകദേശം 1.4 കോടി ദിർഹം (32 കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത പ്രതിയെ അബുദാബി പൊലീസ് പിടികൂടി. ആറ് മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുഎഇയിലെ പ്രമുഖ വ്യവസായികളുടെയും ഉന്നത വ്യക്തികളുടെയും പ്രതിനിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം പിന്നീട് നൽകാമെന്ന ഉറപ്പിലാണ് പ്രതി ജ്വല്ലറിയിൽ നിന്നും സ്വർണ്ണം കൈക്കലാക്കിയത്. തുടർന്ന് പണം നൽകാതെ ഒളിവിൽ പോയ ഇയാളെ, പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടത്തിയ മിന്നൽ അന്വേഷണത്തിലാണ് പൊലീസ് കുടുക്കിയത്.

 

ജ്വല്ലറി ഉടമയുടെ പരാതി ലഭിച്ചയുടൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച പൊലീസ്, സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് അബുദാബിയിലെ ഒരു താമസസ്ഥലത്തോട് ചേർന്നുള്ള കെട്ടിടത്തിൽ നിന്നും പ്രതിയെ കണ്ടെത്തുകയായിരുന്നു. മറ്റു ചിലരുടെ സഹായത്തോടെ ആസൂത്രണം ചെയ്ത തട്ടിപ്പിൽ, ഒളിപ്പിച്ചുവെച്ച സ്വർണ്ണാഭരണങ്ങൾ അടങ്ങിയ പെട്ടികളും വ്യാജ ബില്ലുകളും അനുബന്ധ രേഖകളും പൊലീസ് പിടിച്ചെടുത്തു. കൈക്കലാക്കിയ ബാക്കി സ്വർണ്ണം വിറ്റഴിച്ചതായി പ്രതി പ്രാഥമിക ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

 

പൊലീസ് സേനയുടെ കാര്യക്ഷമതയും സ്മാർട്ട് സാങ്കേതികവിദ്യകളുടെ കൃത്യമായ വിനിയോഗവുമാണ് ഇത്രയും വേഗത്തിൽ പ്രതിയെ പിടികൂടാൻ സഹായിച്ചതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. വ്യാപാര ഇടപാടുകൾ നടത്തുന്നതിന് മുൻപ് ഇടപാടുകാരുടെ തിരിച്ചറിയൽ രേഖകളും നിയമപരമായ സാധുതയും കൃത്യമായി പരിശോധിക്കണമെന്ന് ജ്വല്ലറി ഉടമകളോടും വ്യാപാരികളോടും അധികൃതർ നിർദ്ദേശിച്ചു. പണം പൂർണ്ണമായും ലഭിക്കാതെ വിലപിടിപ്പുള്ള വസ്തുക്കൾ കൈമാറരുതെന്നും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

  • Related Posts

    ബുര്‍ജ് ഖലീഫയില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ചെലവേറും, ഹോട്ടല്‍ മുറികളുടെ നിരക്ക് കുത്തനെ കൂടി

    Spread the love

    Spread the loveദുബൈ: പുതുവര്‍ഷം ആഘോഷിക്കാന്‍ ലോകമെമ്പാടുമുള്ള ആളുകള്‍ എത്തുന്ന ഏറ്റവും പ്രശസ്തമായ ഇടങ്ങളിലൊന്നാണ് ബുര്‍ജ് ഖലീഫ. കരിമരുന്ന് പ്രയോഗവും ലേസര്‍ ഷോയും കാണാന്‍ നിവധി പേരാണ് ദുബൈയിലേക്ക് എത്തുന്നത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളെയാണ് ഈ ഗംഭീര കാഴ്ച ആകര്‍ഷിക്കുന്നത്.…

    അബുദാബിയിൽ ഹോട്ടലിന് മുന്നിൽ ഏറ്റുമുട്ടി പ്രമുഖ താരങ്ങൾ; 8 പേർ അറസ്റ്റിൽ, ദൃശ്യം പകർത്തിയ രണ്ടുപേർക്കെതിരെയും കേസ്

    Spread the love

    Spread the loveഅബുദാബി∙ റിയൽ അമേരിക്കൻ ഫ്രീസ്റ്റൈൽ (ആർഎഫ്) കായികമാമാങ്കത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖ യുഎഫ്സി താരങ്ങൾ ഹോട്ടലിന്റെ പ്രവേശന കവാടത്തിൽ ഏറ്റുമുട്ടി. മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ കയ്യാങ്കളിയിൽ താരങ്ങളും ഒപ്പമുണ്ടായിരുന്നവരും ഉൾപ്പെടെ എട്ടുപേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.   സംഭവം മൊബൈൽ…

    Leave a Reply

    Your email address will not be published. Required fields are marked *