കടുവയെ വെച്ച് റീൽസ് എടുക്കാൻ നോക്കി, ഒടുവിൽ പൊലീസിന്റെ കൂട്ടിലായി; യുവാവിന്റെ ജീവനെടുത്ത വീഡിയോ ചിത്രീകരണത്തിൽ ഇൻഫ്ലുവൻസർ അറസ്റ്റിൽ!

Spread the love

സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതിനായി ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ പത്തൊൻപതുകാരൻ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ലാഹോറിലുള്ള കഹ്ന പ്രദേശത്തെ ഒരു സ്വകാര്യ വന്യജീവി പ്രജനന ഫാമിലാണ് സംഭവം അരങ്ങേറിയത്. ഫാമിലെ ജീവനക്കാരനായ തൽഹയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രശസ്ത പാക് ടിക് ടോക്കർ നോമാൻ ഹസ്സൻ, ഫാം ഉടമ ഫയ്യാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

വീഡിയോ ചിത്രീകരണത്തിനായി ഫാമിലെത്തിയ നോമാൻ ഹസ്സന്റെ ആവശ്യപ്രകാരം, കൂട്ടിലടച്ചിരുന്ന പെൺ കടുവയെ പുറത്തിറക്കാൻ ഫാം ഉടമ ഫയ്യാസ് ജീവനക്കാരനായ തൽഹയോട് നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ, കൂട്ടിൽ നിന്നും പുറത്തുവന്ന കടുവ അപ്രതീക്ഷിതമായി തൽഹയെ ആക്രമിച്ചു. കടുവയെ പിന്നീട് നിയന്ത്രണവിധേയമാക്കിയ ശേഷം, ഗുരുതരമായി പരിക്കേറ്റ തൽഹയെ നോമാൻ ഹസ്സൻ സ്വന്തം കാറിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

അതേ ഫാമിലെ ജീവനക്കാരായ തൽഹയുടെ പിതാവ് മുനീർ അഹമ്മദിന്റെയും സഹോദരന്റെയും കൺമുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്. സംഭവം ആദ്യഘട്ടത്തിൽ നായയുടെ ആക്രമണമാണെന്ന് വരുത്തിത്തീർത്ത് കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തുടർന്ന് തൽഹയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം പൊലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആക്രമണം നടത്തിയ കടുവയെ വന്യജീവി വകുപ്പിന് കൈമാറിയതായും, സ്വകാര്യ ഫാമിന് കൃത്യമായ പ്രവർത്തന ലൈസൻസ് ഉണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണെന്നും പൊലീസ് അധികൃതർ അറിയിച്ചു.

  • Related Posts

    ‘കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യ ജഡ്ജി’; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു

    Spread the love

    Spread the loveചെന്നൈ: ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ജാതി വിവേചനത്തിനും ജുഡീഷ്യറിയിലെ അഴിമതിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ജസ്റ്റിസ് കര്‍ണന്‍. മദ്രാസ്, കൊൽക്കത്ത ഹൈക്കോടതികളിൽ ജഡ്ജിയായിരുന്നു.  …

    മരണത്തെ മുഖാമുഖം കണ്ട് അത്ഭുതകരമായ രക്ഷപ്പെടൽ; ബൈക്ക് യാത്രക്കാരനെ റോഡിലിട്ട് ചവിട്ടി കാട്ടാന

    Spread the love

    Spread the loveഉത്തരാഖണ്ഡിൽ ഹരിദ്വാർ – ഡെറാഡൂൺ ദേശീയപാതയിൽ നേപ്പാളി ഫാമിന് സമീപം വ്യാഴാഴ്ച(നവംബർ12) പുലർച്ചെ നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന ബൈക്ക് യാത്രക്കാരൻ പെട്ടെന്ന് ഒരു കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആന ബൈക്ക് യാത്രക്കാരനെ റോഡിലേക്ക് തള്ളിയിട്ട…

    Leave a Reply

    Your email address will not be published. Required fields are marked *