മരണത്തെ മുഖാമുഖം കണ്ട് അത്ഭുതകരമായ രക്ഷപ്പെടൽ; ബൈക്ക് യാത്രക്കാരനെ റോഡിലിട്ട് ചവിട്ടി കാട്ടാന

Spread the love

ഉത്തരാഖണ്ഡിൽ ഹരിദ്വാർ – ഡെറാഡൂൺ ദേശീയപാതയിൽ നേപ്പാളി ഫാമിന് സമീപം വ്യാഴാഴ്ച(നവംബർ12) പുലർച്ചെ നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന ബൈക്ക് യാത്രക്കാരൻ പെട്ടെന്ന് ഒരു കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആന ബൈക്ക് യാത്രക്കാരനെ റോഡിലേക്ക് തള്ളിയിട്ട ശേഷം നെഞ്ചിലും വയറിലും രണ്ട് തവണ ചവിട്ടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആനയുടെ കാലിനടിയിൽപ്പെട്ട ഇയാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടാകുമെന്നാണ് ദൃക്സാക്ഷികൾ കരുതിയത്.

 

യാത്രക്കാർ ബഹളം വെച്ചും ഹോൺ മുഴക്കിയും ആനയെ ഓടിക്കാൻ ശ്രമിച്ചതിനെ തുടർന്ന്, ആന ഹൈവേയിലെ സുരക്ഷാവേലി കടന്ന് കാട്ടിലേക്ക് തന്നെ മടങ്ങി. ഇതിന് പിന്നാലെ മറ്റ് യാത്രക്കാർ അടുത്തെത്തുന്നതിന് മുൻപ് തന്നെ ആനയുടെ കാലിനടിയിൽപ്പെട്ട ബൈക്കർ അദ്ഭുതകരമായി എഴുന്നേറ്റു നിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതുവഴി കാറിൽ സഞ്ചരിക്കുകയായിരുന്ന ക്യാബ് ഡ്രൈവറും കണ്ടന്റ് ക്രിയേറ്ററുമായ ശിവ ശർമയാണ് ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. രാജാജി കടുവാ സങ്കേതത്തിന് സമീപമുള്ള ഈ പാതയിൽ ആനകളുടെ സാന്നിധ്യം പതിവായതിനാൽ, വന്യജീവികളുടെ ആവാസമേഖലയിലൂടെ രാത്രിയും പുലർച്ചെയും സഞ്ചരിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  • Related Posts

    ലോകവ്യാപകമായി ‘പണിമുടക്കി’ മൈക്രോസോഫ്റ്റ്; 11 മണിക്കൂര്‍ പിന്നിട്ടു, പ്രശ്‌നം പരിഹരിച്ചില്ല

    Spread the love

    Spread the loveവാഷിങ്ടണ്‍: ലോകവ്യാപകമായി മൈക്രോസോഫ്റ്റ് സേവനങ്ങള്‍ പണിമുടക്കി. മൈക്രോസോഫ്റ്റ് 365, ഔട്ട്ലുക്ക്, ടീംസ് തുടങ്ങി മൈക്രോസോഫ്റ്റിന്റെ നിരവധി ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടിട്ട് 11 മണികൂറിലേറെയായി. സേവനങ്ങള്‍ ഇപ്പോഴും സാധാരന നിലയിലേക്ക് വന്നിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.   സേവനങ്ങള്‍…

    യുവതിയുടെ ആത്മഹത്യ! കേസ് അട്ടിമറിക്കാൻ പൊലീസിന്റെ ഒത്തുകളി; ഭർത്താവിന്റെ ക്രൂരത പുറത്തുകൊണ്ടുവന്ന് സിസിടിവി ദൃശ്യങ്ങൾ

    Spread the love

    Spread the loveകടമ്പനാട്: കൊല്ലം കടമ്പനാട് യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ഏനാത്ത് പൊലീസ് നടത്തിയ ഗുരുതരമായ വീഴ്ചകൾ പുറത്ത്. യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് മുൻ സി.ഐയും അന്നത്തെ എസ്.ഐയും തമ്മിൽ സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭർത്താവിന്റെ…

    Leave a Reply

    Your email address will not be published. Required fields are marked *