മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ

Spread the love

ചെന്നൈ ∙ മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ നിന്നു 20 കിലോ സ്വർണം കവർന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സോഷ്യൽ മീഡിയ ഇൻഫ്ലുവന്‍സർ മീനാക്ഷി, പ്രതിയെന്നു സംശയിക്കുന്ന നിഷാന്തിന്റെ പിതാവ് സുരേഷ് എന്നിവരാണ് പിടിയിലായത്. മധുര സ്വദേശി നിഷാന്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പിടിയിലായവരിൽനിന്ന് 5 കിലോ സ്വർണം കണ്ടെടുത്തതായാണ് സൂചന.

 

9 പൊലീസ് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. പിൻഭാഗത്തെ ഭിത്തിയും വാതിലും തകർത്താണ് മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കൾ അകത്തുകടന്നത്. നിർമാണ പ്രവർത്തനങ്ങൾക്കായി കെട്ടിടത്തിനു പിന്നിൽ സൂക്ഷിച്ച പണിയായുധങ്ങളാണ് മോഷ്ടാക്കൾ ഉപയോഗിച്ചത്. പ്രദർശനത്തിനു വച്ചിരുന്ന സ്വർണമാണ് മോഷ്ടാക്കൾ ലക്ഷ്യമിട്ടതെന്നു പൊലീസ് പറഞ്ഞു. ദീപാവലിയോട് അനുബന്ധിച്ചാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.

  • Related Posts

    രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമില്ല; യുവാക്കളെ വെടിവച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ, നില ഗുരുതരം

    Spread the love

    Spread the loveന്യൂഡൽഹി ∙ റോഡിൽ വഴി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാക്കൾക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി ഫരീദാബാദിലെ ഭാരത് കോളനിയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പ്രശാന്ത് ജാംഗ്ര (27),…

    ടിപ്പില്ലാതെ ഓട്ടം ഇല്ല!, ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ; അധിക നിരക്ക് ഉടന്‍ നിര്‍ത്താന്‍ ഉത്തരവ്

    Spread the love

    Spread the loveന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാവായ ഒലയുടെ നടത്തിപ്പുകാരായ എഎന്‍ഐ ടെക്‌നോളജീസിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 10 ലക്ഷം രൂപ പിഴ ചുമത്തി. വേഗത്തില്‍ ടാക്‌സി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഉപഭോക്താക്കളെ കൊണ്ട് ടിപ്പ് കൊടുക്കാന്‍ പ്രേരിപ്പിച്ചതിനാണ്…

    Leave a Reply

    Your email address will not be published. Required fields are marked *