സാമ്പാറുണ്ടാക്കാൻ ചിക്കൻ കറിയെക്കാൾ ചെലവേറും; ഒരു കിലോ മുരിങ്ങക്കായ 180 രൂപ, ഒരു കിലോ ചിക്കന്‍ 145 രൂപ

Spread the love

പാലക്കാട് ∙ സാമ്പാറും കൂട്ടി ചോറ് കഴിക്കാമെന്നു കരുതിയാൽ കീശ കാലിയാകും. അരിക്കും പച്ചക്കറിക്കും തീ വില. ഒരു കിലോഗ്രാം ചിക്കനു വില 145 രൂപ, ഒരു കിലോഗ്രാം മുരിങ്ങക്കായയ്ക്കു വില 180 രൂപ. സാമ്പാറുണ്ടാക്കാൻ ചിക്കൻ കറിയെക്കാൾ ചെലവേറും. ഒരാഴ്ചയ്ക്കിടെ പല പച്ചക്കറികൾക്കും കൂടിയതു 5 മുതൽ 70 രൂപ വരെ. അരിക്കു 10 രൂപ വരെ കൂടി.

 

ഒരാഴ്ച മുൻപ് കിലോഗ്രാമിനു 80 രൂപയുണ്ടായിരുന്ന മുരിങ്ങക്കായയുടെ ഇന്നലത്തെ വില 180 രൂപ. കിലോഗ്രാമിനു 160 രൂപയുണ്ടായിരുന്ന വെളുത്തുള്ളിയുടെ വില 220 മുതൽ 240 രൂപ വരെയെത്തി. ബീൻസ്, പാവയ്ക്ക, സവാള, പച്ചമുളക്, തക്കാളി എന്നിവയുടെ വിലയും 7 മുതൽ 20 രൂപ വരെ കൂടി. ചെറിയുള്ളി കിലോഗ്രാമിനു 170 രൂപ. ഒരാഴ്ച മുൻപുണ്ടായിരുന്നത് 120 രൂപ. സവാള കിലോഗ്രാമിനു 65 മുതൽ 77 രൂപ വരെയാണു ചില്ലറവില.

 

തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണു കേരളത്തിലേക്കു കൂടുതലും പച്ചക്കറി എത്തുന്നത്. ഈ സംസ്ഥാനങ്ങളിലുണ്ടായ മഴയും വെള്ളക്കെട്ടും കാരണം കൃഷിനാശം സംഭവിച്ചതും വിളവെടുപ്പിലെ കുറവുമാണു പച്ചക്കറിവരവ് കുറയാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. കേരളത്തിലെ കാലാവസ്ഥ വ്യതിയാനം ഇവിടത്തെ പച്ചക്കറി ഉൽപാദനത്തെയും ബാധിച്ചതായി കർഷകർ പറഞ്ഞു. ഇതു ഹോട്ടൽ മേഖലയിലും തിരിച്ചടിയായി.

 

ഭക്ഷണവിഭവങ്ങൾക്കു വേണ്ടിയുള്ള പച്ചക്കറികളിൽ വില കൂടിയവ ഒഴിവാക്കേണ്ട അവസ്ഥയിലാണെന്നു ഹോട്ടൽ ഉടമകൾ പറയുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിലവർധനയുണ്ടാക്കിയ പ്രതിസന്ധിക്കിടെ പച്ചക്കറികളുടെ വില ഉയർന്നതും ഹോട്ടൽ വ്യവസായത്തെ ബാധിച്ചതായി ഉടമകൾ പറയുന്നു. വിപണിയിൽ സർക്കാർ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കണമെന്നാണ് ആവശ്യം.

 

‘പൊന്നുപോലെ’ അരി

പൊന്നി അരിക്ക് രണ്ടാഴ്ചയ്ക്കിടെ കൂടിയത് 10 രൂപ. കിലോഗ്രാമിന് 48 രൂപയുണ്ടായിരുന്ന പൊന്നി അരിക്ക് ഇന്നലെ വില 58 രൂപ. കിലോഗ്രാമിന് 48 രൂപയുണ്ടായിരുന്ന മട്ട അരിക്ക് ഇന്നലെ വില 54 രൂപ. ജ്യോതി അരിക്കു 6 രൂപ കൂടി 57 രൂപയും ജയ അരിക്കു 5 രൂപ കൂടി 55 രൂപയുമായി. കുറുവ അരിക്കു 3 രൂപ കൂടി. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണു കേരളത്തിലേക്കു കൂടുതലായും അരി എത്തുന്നത്. അവിടത്തെ കൃഷിനാശവും എഥനോൾ ഉൽപാദനത്തിനായി ധാന്യങ്ങൾ ഉപയോഗിക്കുന്നതും അരിക്ഷാമത്തിനു കാരണമായതായി വ്യാപാരികൾ പറയുന്നു.

 

പച്ചക്കറി വില (ബ്രാക്കറ്റിൽ ഒരാഴ്ച മുൻപുള്ള വില)

 

∙ തക്കാളി: 42–50 രൂപ (30–35 രൂപ)

 

∙ ഉരുളക്കിഴങ്ങ്: 60–80 രൂപ (40–50)

 

∙ ബീറ്റ്റൂട്ട്: 43–51 രൂപ (35–40)

 

∙ കാരറ്റ്: 80 (40–50)

 

∙ വള്ളിപ്പയർ: 70 (60)

 

∙ വെണ്ടയ്ക്ക: 50 (42)

 

∙ പാവയ്ക്ക: 78 (65)

 

∙ കാബേജ്: 40 (32)

 

∙ വഴുതന: 55 (45)

 

∙ വെള്ളരി: 45 (38)

 

∙ മത്തങ്ങ: 30 (20)

 

∙ കുമ്പളം: 38 (32)

 

∙ പച്ചമുളക്: 75 (60)

  • Related Posts

    ആക്രി എടുക്കാൻ എത്തി ബൈക്കിന്റെ എൻജിൻ പാർട്സുകളും മോഷ്ടിച്ചു; അസം സ്വദേശികൾ അറസ്റ്റിൽ

    Spread the love

    Spread the loveപറവൂർ ∙ ബൈക്കിന്റെ എൻജിൻ പാർട്സുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. അസം സ്വദേശികളായ സെയ്ഫുൾ ഇസ്‌ലാം (53), അനാർ ഹുസൈൻ (37) എന്നിവരെയാണ് നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളുവള്ളി ഭാഗത്തുള്ള ടൂ വീലർ…

    സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

    Spread the love

    Spread the loveമലപ്പുറം: സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ ജുനൈദാണ് (13) മരിച്ചത്. മരണത്തിന് പിന്നില്‍ കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *