പറവൂർ ∙ ബൈക്കിന്റെ എൻജിൻ പാർട്സുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. അസം സ്വദേശികളായ സെയ്ഫുൾ ഇസ്‌ലാം (53), അനാർ ഹുസൈൻ (37) എന്നിവരെയാണ് നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളുവള്ളി ഭാഗത്തുള്ള ടൂ വീലർ വർക്ക് ഷോപ്പിൽ ശനിയാഴ്ച രാവിലെ ആക്രി സാധനങ്ങൾ എടുക്കാൻ വന്ന ഇവർ ആക്രി സാധനങ്ങളോടൊപ്പം ബൈക്കിന്റെ എൻജിൻ പാർട്സുകളും മോഷ്ടിക്കുകയായിരുന്നു. വാണിയക്കാട് ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. എസ്ഐമാരായ ബി.ശ്രീജിത്, പി.അഖിൽ, എസ്‌സിപിഒമാരായ സിന്റോ ജോയ്, സജിത്ത്, സിപിഒ ലിജോ ഫിലിപ്പ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.






