പുത്തൻ തന്ത്രം; ‘ഇങ്ങനെ ബാങ്ക് അക്കൗണ്ട്’ തുറക്കുന്ന പ്രവാസികളെ കാത്തിരിക്കുന്നത്, അഞ്ച് അപകടസൂചനങ്ങൾ പുറത്തുവിട്ട് യുഎഇ

Spread the love

അബുദാബി ∙ ജോലി വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ട് തുറപ്പിക്കാനും സാമ്പത്തിക വിവരങ്ങൾ കൈക്കലാക്കാനും പണം തട്ടിയെടുക്കാനും ശ്രമിക്കുന്ന വ്യാജ റിക്രൂട്ടർമാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇത്തരം തട്ടിപ്പുകൾ തിരിച്ചറിയാൻ അഞ്ച് മുന്നറിയിപ്പു സൂചനകളും മന്ത്രാലയം പുറത്തുവിട്ടു.

 

ജോലിക്ക് അപേക്ഷിക്കുന്നവരോട് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ ആവശ്യപ്പെടുക, ബാങ്ക് വിവരങ്ങൾ കൈമാറാൻ നിർബന്ധിക്കുക, ജോലി ലഭിക്കാനോ നിയമന നടപടികൾക്കോ പണം ആവശ്യപ്പെടുക എന്നിവ തട്ടിപ്പിന്റെ സൂചനകളാണ്.

 

അപേക്ഷകരുടെ അക്കൗണ്ടിലൂടെ പണം സ്വീകരിക്കാനോ മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറാനോ ആവശ്യപ്പെടുന്നതും തട്ടിപ്പിന്റെ ഭാഗമാണ്. ഔദ്യോഗിക വിലാസം നൽകാതെ സന്ദേശ ആപ്പുകൾ വഴി മാത്രം ആശയവിനിമയം നടത്തുന്ന റിക്രൂട്ടർമാരെയും വിശ്വസിക്കരുത്.

 

ഇത്തരക്കാർ സമീപിച്ചാൽ നിയമന നടപടികളുമായി മുന്നോട്ടുപോകാതെ ജോലി വാഗ്ദാനം ചെയ്തവരുടെ വിശ്വാസ്യത ഉറപ്പാക്കണം. അപരിചിതർക്ക് ബാങ്ക് വിവരങ്ങൾ കൈമാറുകയോ ജോലി ഉറപ്പാക്കാൻ പണം നൽകുകയോ അരുതെന്നും മന്ത്രാലയം നിർദേശിച്ചു.

 

∙ ആധികാരികത പരിശോധിക്കാം

 

മന്ത്രാലയത്തിന്റെ സംവിധാനത്തിലൂടെ ലഭിക്കുന്ന യഥാർഥ തൊഴിൽ വാഗ്ദാനങ്ങളിൽ സീരിയൽ നമ്പറും ബാർകോഡും ഉണ്ടായിരിക്കും. ഇവ ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റ്, MOHRE UAE മൊബൈൽ ആപ് എന്നിവ വഴി തൊഴിലിന്റെ ആധികാരികത പരിശോധിക്കാം. 600590000 എന്ന നമ്പറിലും മന്ത്രാലയവുമായി ബന്ധപ്പെടാം.

  • Related Posts

    നാട്ടിലെത്തിയ പ്രവാസിയെ കാത്ത് മൂന്ന് ഭാര്യമാർ: വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ

    Spread the love

    Spread the loveധാക്ക ∙ മലേഷ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ബംഗ്ലദേശി പ്രവാസിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മൂന്ന് ഭാര്യമാരുടെ വൈറൽ വിഡിയോയിൽ സൈബർ ലോകത്ത് ആശയക്കുഴപ്പം. ധാക്കയിലെ ഹസ്രത്ത് ഷാജലാൽ രാജ്യാന്തര വിമാനത്താവളത്തിൽ യുവാവിന്റെ ഭാര്യമാരാണെന്ന് അവകാശപ്പെട്ട് മൂന്ന് പേരും ഒരേസമയം…

    എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു; 7000 വിമാനങ്ങളെ ബാധിക്കും, അമേരിക്കയില്‍ അസാധാരണ നടപടി

    Spread the love

    Spread the loveവാഷിങ്ടന്‍: അമേരിക്കയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവന്‍ വിമാന സര്‍വീസുകളും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍(എഫ്എഎ) താത്കാലികമായി നിര്‍ത്തിവച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് നടപടിയെന്ന് എഫ്എഎ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി.  …

    Leave a Reply

    Your email address will not be published. Required fields are marked *