പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടെന്ന് മൊഴി; ഏഴ് മണിക്കൂർ വീരമണിയുടെ പൂന്തോട്ടം കിളച്ചുമറിച്ച് പൊലീസ്

Spread the love

ചെന്നൈ∙ ഗ്രാനൈറ്റ് വ്യവസായിയും പോക്സോ കേസ് പ്രതിയുമായ ആർ.വീരമണിയുടെ വീടിന്റെ പരിസരത്ത് പെൺകുട്ടിയെ കൊന്നു കുഴിച്ചിട്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി തമിഴ്നാട് പൊലീസ്. ഞായറാഴ്ച ഏഴ് മണിക്കൂറോളം വീരമണിയുടെ റോയപ്പേട്ടയിലെ ബംഗ്ലാവിലെ പൂന്തോട്ടത്തിൽ പൊലീസ് പരിശോധന നടത്തി. വിവിധ ഇടങ്ങളിൽ കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം.

 

തമിഴ്നാട് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തിയിരുന്നു. ആളുകൾ കൂട്ടംകൂടി എത്തിയതോടെ പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒട്ടേറെ മാധ്യമപ്രവർത്തകരും സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് ആൾക്കൂട്ടത്തെ ഗേറ്റിനു പുറത്ത് നിർത്തിയശേഷം പൊലീസ് ടാർപ്പാളിൻ ഉപയോഗിച്ച് മറ തീർത്തു. ശേഷം പൂന്തോട്ടത്തിൽ കുഴിയെടുക്കാൻ ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുടെ മൃതദേഹം വീടിന്റെ പൂന്തോട്ടത്തിൽ കുഴിച്ചിട്ടതായി ഇരകളിൽ ഒരാൾ മൊഴി നൽകിയെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്.

 

പൊലീസ് പരിശോധന നടത്തുന്നതിനിടെ വീരമണിയുടെ ഡ്രൈവറെ സ്ഥലത്തേക്ക് കൊണ്ടുവന്ന് പൊലീസ് ചോദ്യം ചെയ്തു. അതേസമയം, വീട്ടിൽ പരിശോധന നടത്തുന്നതിന്റെ ഭാഗമായി പൊലീസ് നോട്ടിസ് നൽകിയില്ലെന്ന് വീരമണിയുടെ അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ ദിവസം പൊലീസ് 720 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. 14 വയസ്സുള്ള മകളെ വീരമണി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് 2026 സെപ്റ്റംബർ 27 ന് വീരമണിക്ക് എതിരെ അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഒട്ടേറെപ്പേർ സമാനമായ പരാതിയുമായി രംഗത്തെത്തി. പ്രായപൂർത്തിയാകാത്ത 12 പെൺകുട്ടികളിൽനിന്ന് ഇതുവരെ എസ്‌ഐടി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

  • Related Posts

    പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു; അഞ്ചുമാസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊല

    Spread the love

    Spread the loveകൊൽക്കത്ത: പശ്ചിമബംഗാളിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രത്തൻ ഷെയ്ഖ് എന്നയാളാണ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ബിർഭും ജില്ലയിലെ ബോൽപുരിലെ ശാന്തിനികേതനിലായിരുന്നു സംഭവം. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷം അഞ്ചുമാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ…

    ‘ഇപ്പോഴും എന്റെ കൂടെയുണ്ട്’! അതേ ‘ബാറ്റ്’ അതേ ‘പോസ്’… വീണ്ടും സച്ചിൻ

    Spread the love

    Spread the loveമുംബൈ: 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യം പറഞ്ഞാല്‍1989 നവംബര്‍ 15നാണ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ഐതിഹാസിക ക്രിക്കറ്റ് യാത്ര തുടങ്ങുന്നത്. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോള്‍ പാകിസ്ഥാനെതിരായ പോരാട്ടത്തിലാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം…

    Leave a Reply

    Your email address will not be published. Required fields are marked *