‘വർഷങ്ങളായി എന്റെ വീട്, അഭിമാനകരമായ നേട്ടം’: ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ച് ലളിത് മോദി; ഇന്ത്യ വിട്ടത് 16 വർഷം മുൻപ്

Spread the love

ലണ്ടൻ∙ കഴിഞ്ഞ 16 വർഷമായി യുകെയിൽ കഴിയുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മുൻ ചെയർമാൻ ലളിത് മോദി ബ്രിട്ടിഷ് പൗരത്വം സ്വീരകരിച്ചു. ഓക്സ്ഫോർഡ് യൂണിയനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് തനിക്ക് ബ്രിട്ടിഷ് പൗരത്വം ലഭിച്ച വിവരം ലളിത് മോദി അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 15-നാണ് ഔദ്യോഗികമായി പൗരത്വം ലഭിച്ചതെന്നും യുകെയിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തതായും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

 

ബ്രിട്ടിഷ് പൗരത്വം ലഭിച്ചത് ‌‘‘അഭിമാനകരമായ നിമിഷവും ഒരു പുതിയ അധ്യായവുമാണെന്ന്’’ ലളിത് മോദി പറഞ്ഞത്. ചാൾസ് രാജാവിന്റെ ജന്മദിനത്തിൽ തന്നെയാണ് താൻ ഈ സന്തോഷവാർത്ത പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

 

‘‘വര്‍ഷങ്ങളായി ബ്രിട്ടൻ എന്റെ വീടാണ്. ഇവിടുത്തെ ജനങ്ങളെയും വ്യവസ്ഥിതിയേയും പാരമ്പര്യ മൂല്യങ്ങളേയും ഞാൻ ആഴത്തിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ബ്രിട്ടിഷ് പൗരനാവുക എന്നത് വലിയൊരു ഉത്തരവാദിത്തവും പദവിയുമാണ്. അഭിമാനത്തോടെയും കൃതജ്ഞതയോടും കൂടി ഞാൻ അത് ഏറ്റെടുക്കുന്നു’’–ലളിത് മോദി എക്സിൽ കുറിച്ചു. വിവിധ സംസ്കാരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് തന്റെ ജീവിതയാത്ര കടന്നുപോയതെന്നും സ്വന്തം വീടെന്ന് അഭിമാനത്തോടെ വിളിക്കുന്ന ഈ രാജ്യത്തിന് മികച്ച സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

2010-ലെ ഐപിഎൽ ഫൈനലിന് തൊട്ടുപിന്നാലെ സാമ്പത്തിക തിരിമറി, അച്ചടക്കലംഘനം എന്നീ ആരോപണങ്ങളെത്തുടർന്ന് ബിസിസിഐ ലളിത് മോദിയെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹം ഇന്ത്യ വിട്ടത്. ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2013-ൽ ബിസിസിഐ അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

  • Related Posts

    3,150 വജ്രങ്ങൾ പതിപ്പിച്ച ആ വിസ്മയ കിരീടം ഇനി ആരുടെ ശിരസ്സിൽ? ലോകത്തിലെ 121 സുന്ദരിമാർ മാറ്റുരയ്ക്കുന്ന ആ മഹാവേദി; 75 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ആ മഹാവേദി!

    Spread the love

    Spread the loveലോകമെമ്പാടുമുള്ള ഫാഷൻ പ്രേമികളും സൗന്ദര്യമത്സര ആസ്വാദകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മിസ് യൂണിവേഴ്സ്’ മത്സരത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങൾക്കു പ്യൂർട്ടോ റിക്കോയിൽ അരങ്ങേറ്റമായിരിക്കുന്നു. സൗന്ദര്യമത്സര ലോകത്തെ ഏറ്റവും വലിയ ആഗോള മാമാങ്കത്തിന്റെ ഈ ചരിത്രമുഹൂർത്തത്തെ അവിസ്മരണീയമാക്കാൻ സംഘാടകർ അത്യന്തം…

    മൈക്രോ ക്യാമറ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്തു, ഫോൺ വഴി ഉത്തരം; കോപ്പിയടിച്ചത് എഐ ഉപയോഗിച്ച്: വെളിപ്പെടുത്തി ഒന്നാം റാങ്കുകാരൻ

    Spread the love

    Spread the loveസോൾ∙ ടാക്സ് അക്കൗണ്ട് പരീക്ഷയിൽ എഐ ഉപയോഗിച്ചാണ് ഉത്തരങ്ങൾ എഴുതിയതെന്ന് ഒന്നാം റാങ്കുകാരനായ യുവാവ്. കോളജ് പ്രവേശനത്തിനായി ദക്ഷിണ കൊറിയയിൽ നടത്തിയ പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഏപ്രിൽ, ജൂലൈ മാസങ്ങളിൽ രണ്ടു ഘട്ടങ്ങളിലായി നടന്ന പരീക്ഷയിൽ ഏതാണ്ട് മുഴുവൻ…

    Leave a Reply

    Your email address will not be published. Required fields are marked *