‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിന് തുടക്കം; ഭരതും വിക്രമും ചിന്നക്കനാലിൽ

Spread the love

ചിന്നക്കനാലിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിന് തുടക്കമായി. വയനാട് മുത്തങ്ങയിൽ നിന്നുള്ള ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ചിന്നക്കനാലിലെ 301 കോളനിയിലെത്തിച്ചു. മൂന്നാർ ഡി.എഫ്.ഒ. സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘവും വയനാട്ടിൽ നിന്നുള്ള 20 അംഗ ആർ.ആർ.ടി. ടീമും ദൗത്യത്തിൽ സജീവമാണ്. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ 25 ചതുരശ്ര കിലോമീറ്റർ പരിധിയിലുള്ള 17 കാട്ടാനകളിൽ ഏറ്റവും അക്രമകാരികളിലൊന്നായ ചക്കക്കൊമ്പൻ ബി.എൽ. റാം ഉൾപ്പെടെയുള്ള ജനവാസമേഖലകളിൽ സോളാർ ഫെൻസിങ്ങും മരങ്ങളും തകർക്കുന്നത് പതിവാണ്.

 

ചെങ്കുത്തായ ഭൂപ്രകൃതിയും ആനയിറങ്കൽ ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയയും മയക്കുവെടി ദൗത്യത്തിന് വലിയ വെല്ലുവിളിയാണ്. മയക്കുവെടിയേറ്റ ശേഷം ആന വെള്ളത്തിലിറങ്ങിയാൽ ജീവഹാനി സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അനുയോജ്യമായ സ്ഥലം നോക്കിയേ വെടിവയ്ക്കാനാകൂ. ആനയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ദൗത്യം പൂർത്തിയാക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.

 

അതേസമയം, റേഡിയോ കോളർ ഘടിപ്പിച്ച് ചക്കക്കൊമ്പനെ ഇതേ മേഖലയിൽ തന്നെ തുറന്നുവിടുന്നതിനെതിരെ നാട്ടുകാരും ജനപ്രതിനിധികളും ശക്തമായ പ്രതിഷേധത്തിലാണ്. അരിക്കൊമ്പനെ മാറ്റിപ്പാർപ്പിച്ചതുപോലെ ചക്കക്കൊമ്പനെയും നാടുകടത്തണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ നിലവിലെ പ്രോട്ടോക്കോൾ പ്രകാരം കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുക മാത്രമാണ് ആദ്യഘട്ടത്തിൽ ചെയ്യാനാകുകയെന്നാണ് വനംവകുപ്പിന്റെ നിലപാട്.

  • Related Posts

    അമിതമായ അളവിൽ മെർക്കുറി; എഫ്.ട്യൂൺ ക്രീമിനെതിരെ FIR, ചികിത്സയ്ക്കായി ചെലവഴിച്ചത് ഒരു ലക്ഷത്തോളം രൂപ

    Spread the love

    Spread the loveമലപ്പുറം: മുഖത്തെ കുരുവും പാടുകളും മാറുമെന്ന് വിശ്വസിപ്പിച്ചാണ് ഇൻസ്റ്റഗ്രാമിലൂടെ എഫ്.ട്യൂൺ സൗന്ദര്യ വർധക ക്രീം ആവശ്യക്കാരെ തേടി എത്തിയതെന്ന് എഫ്.ഐ.ആർ. അമിതമായ അളവിൽ മെർക്കുറി അടങ്ങിയ എഫ്.ട്യൂൺ ഉപയോഗം പരാതിക്കാരിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടായെന്നും ഒരു ലക്ഷം…

    രാജ്യറാണി എക്സ്പ്രസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഇടവ സ്വദേശി അറസ്റ്റിൽ

    Spread the love

    Spread the loveതിരുവനന്തപുരം: ട്രെയിനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം. രാജ്യറാണി എക്സ്പ്രസിൽ തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഇടവ സ്വദേശി അരവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു.   ട്രെയിനിലെ ശുചിമുറിയിൽ പോയി പുറത്തിറങ്ങുന്നതിനിടെയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *