കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് കൊണ്ടല്ല വണ്ണം കൂടിയത്, ആരോഗ്യ പ്രശ്‌നമാണ്; ബോഡി ഷെയ്മിങ് നേരിടാറുണ്ട്: ശാലിന്‍ സോയ

Spread the love

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ശാലിന്‍ സോയ. ടെലിവിഷനിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചു. കുക്ക് വിത്ത് കോമാളിയിലൂടെ തമിഴ് ജനതയുടെ പ്രിയങ്കരിയായി മാറാന്‍ സാധിച്ചു. ഇന്ന് തമിഴിലെ മുന്‍നിര അവതരാകയാണ് ശാലിന്‍.

 

തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങിനെക്കുറിച്ച് ശാലിന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. ഒരു അഭിമുഖത്തിലാണ് ശാലിന്‍ മനസ് തുറന്നത്. തന്റെ വണ്ണം കൂടിയതിന് പിന്നില്‍ ആരോഗ്യപ്രശ്‌നങ്ങളാണെന്നാണ് ശാലിന്‍ പറയുന്നത്.

 

”വണ്ണം കുറയ്ക്കാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. പക്ഷെ സിനിമ മേഖലയില്‍ വണ്ണം കൂടിയാലും കുറഞ്ഞാലും ആളുകളെ ബോഡി ഷെയിം ചെയ്യാറുണ്ട്. സമീപകാലത്ത് തന്നെ നിരവധി ഉദാഹരണങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അത് ഒരിക്കലും ശരിയായ കാര്യമല്ല” എന്നാണ് ശാലിന്‍ പറയുന്നത്.

 

‘ഓരോ വ്യക്തിയ്ക്കും വ്യത്യസ്തമായ ആരോഗ്യ സാഹചര്യങ്ങളാണുള്ളതെന്നും പുറമെ കാണുന്നതിന്റെ അടിസ്ഥാനത്തില്‍ ഒരാളെ വിലയിരുത്തരുത്. ഞാന്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതു കൊണ്ടല്ല വണ്ണം കൂടിയിരിക്കുന്നത്. എനിക്ക് ഗാസ്ട്രിക് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് ശരീരഭാരം കൂടിയത്. ഇത്തരം കാര്യങ്ങള്‍ മറ്റാര്‍ക്കും അറിയില്ല. അത് അനുഭവിക്കുന്ന വ്യക്തിയ്ക്കാണ് യഥാര്‍ത്ഥ സാഹചര്യം അറിയുക” എന്നും താരം പറയുന്നു.

 

തമിഴ് മാധ്യമങ്ങളെയാണോ മലയാളം മാധ്യമങ്ങളെ ആണോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിക്കുമ്പോള്‍ തമിഴ് മാധ്യമങ്ങള്‍ എന്നാണ് ശാലിന്‍ നല്‍കുന്ന മറുപടി.

 

”തമിഴ് മീഡിയ തന്നെ. അതില്‍ എന്താണ് സംശയം. എനിക്ക് ഭയങ്കര സ്‌നേഹം തമിഴ് ജനങ്ങള്‍ തരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്നെക്കുറിച്ച് എന്തെങ്കിലും ചര്‍ച്ചകള്‍ വരുമ്പോള്‍ പലപ്പോഴും തമിഴ് പ്രേക്ഷകരാണ് എന്നെ പിന്തുണച്ച് സംസാരിക്കുന്നത്. ചിലര്‍ എന്നെക്കുറിച്ച് പ്രത്യേക കുറിപ്പുകള്‍ പോലും എഴുതാറുണ്ട്. മലയാളികളില്‍ നിന്ന് അത്തരമൊരു പിന്തുണ അധികം അനുഭവിച്ചിട്ടില്ല. തമിഴ് പ്രേക്ഷകരുടെ സ്‌നേഹം കാണുമ്പോള്‍ കണ്ണ് നിറയാറുണ്ട്” താരം പറയുന്നു.

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *