കാടുപിടിച്ച സ്ഥലങ്ങൾ തെളിക്കേണ്ടത് തദ്ദേശസ്ഥാപനങ്ങൾ: സുപ്രധാന വിധിയുമായി ഹൈക്കോടതി

Spread the love

കൊച്ചി ∙ സ്ഥലമുടമയെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിലും, വിഷപ്പാമ്പുകളുടെ താവളമായി കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ തദ്ദേശസ്ഥാപനങ്ങൾ വെട്ടിത്തെളിക്കണമെന്നു ഹൈക്കോടതി. ഇതിന്റെ ചെലവ് പിന്നീട് ഉടമയെ കണ്ടെത്തുമ്പോൾ ഈടാക്കാമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ, സ്ഥലമുടമ ആരാണെന്നു കണ്ടെത്തിയില്ലെന്നു പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങൾക്ക് കയ്യും കെട്ടി നിൽക്കാനാവില്ലെന്നും കോടതി പറഞ്ഞു.

 

അപകടകരമായ സാഹചര്യമാണെങ്കിൽ ഉടമയ്ക്ക് നോട്ടിസ് നൽകി കാത്തിരിക്കേണ്ടതില്ല. കേരള പഞ്ചായത്ത് രാജ് ആക്ട് 238, 239 വകുപ്പുകൾ പ്രകാരം ഇത്തരം ശല്യങ്ങൾ നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനത്തിന് അധികാരമുണ്ട്. ഉടമയെ അറിയില്ലെങ്കിൽ പോലും പഞ്ചായത്ത് സ്വന്തം നിലയ്ക്ക് കാട് വെട്ടിത്തെളിക്കണം.

 

താനും പ്രായമായ രക്ഷിതാക്കളും താമസിക്കുന്ന വീടിനോട് ചേർന്ന് കാടുപിടിച്ചു കിടക്കുന്ന പറമ്പിലെ പാമ്പുശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ മുഖ്യമന്ത്രിയുടെ പോർട്ടലിൽ പരാതി നൽകിയിരുന്നു. എന്നാൽ വില്ലേജ് ഓഫിസിൽനിന്ന് വിവരങ്ങൾ തേടിയിട്ടും പറമ്പിന്റെ ഉടമയെ കണ്ടെത്താനായില്ലെന്നും നോട്ടിസ് നൽകാൻ കഴിയില്ലെന്നുമായിരുന്നു തെക്കേക്കര ഗ്രാമപ്പഞ്ചായത്തിന്റെ നിലപാട്. ഈ വാദം കോടതി തള്ളി.

 

 

  • Related Posts

    സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

    Spread the love

    Spread the loveകോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ്…

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    Leave a Reply

    Your email address will not be published. Required fields are marked *