ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയുടെ ജനൽച്ചില്ല് തകർത്ത് രോഗി ഓടി; ഒരു കിലോമീറ്റർ ‌അകലെയുള്ള വീടിന്റെ മുകളിൽ കണ്ടെത്തി

Spread the love

പാറശാല∙ ഗവ.താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയുടെ ജനൽ ചില്ലു തകർത്ത് ഓടിക്കളഞ്ഞ രോഗിയെ ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ മുകളിൽ കണ്ടെത്തി. പനച്ചമൂട് സ്വദേശിയായ അറുപത്തഞ്ചുകാരൻ ഇന്നലെ പുലർച്ചെ ഒന്നോടെയാണു രക്ഷപ്പെട്ടത്. സർജിക്കൽ വാർഡിൽ കഴിയുകയായിരുന്ന ഇയാൾ പുലർച്ചെ സർജിക്കൽ വാർഡിലെ ജനൽ ചില്ല് തകർത്തു പുറത്തുചാടി ഓടുകയായിരുന്നു. ആശുപത്രി സെക്യൂരിറ്റിയും പാറശാല പൊലീസും നടത്തിയ അന്വേഷണത്തിനൊടുവിൽ കുറുങ്കുട്ടിക്കടുത്ത് ഒരു വീട്ടിൽ അവശനായി കണ്ടെത്തുകയായിരുന്നു. അടിവയറ്റിൽ വേദനയെ തുടർന്നു പേ വാർഡിൽ അഡ്മിറ്റ് ആയ ഇദ്ദേഹത്തിന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു.

  • Related Posts

    സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

    Spread the love

    Spread the loveകോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ്…

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    Leave a Reply

    Your email address will not be published. Required fields are marked *