20 വർഷത്തിന് ശേഷം അല്ലു അർ‍ജുന്റെ ‘ഹാപ്പി’ വീണ്ടും തിയറ്ററുകളിലേക്ക്; റീ റിലീസ് തീയതി പുറത്ത്

Spread the love

അന്യഭാഷ നടൻമാരിൽ കേരളത്തിൽ വലിയ ആരാധകവൃന്ദമുള്ള നടനാണ് അല്ലു അർജുൻ. താരത്തിൻ്റെ ആദ്യകാല വിജയങ്ങളിൽ പ്രധാനപ്പെട്ട സിനിമയാണ് “ഹാപ്പി”. എ കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു.

 

ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ജൂൺ 12ന് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിൻ്റെ ബാനറിൽ ഖാദർ ഹസൻ ആണ്. ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് റീ റിലീസിന് ഒരുങ്ങുന്നത്.

 

4കെ അൾട്ര ഇംപാക്റ്റ് ആയാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൽ അല്ലുവിനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയ് എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. വാർത്തപ്രചരണം: പി ശിവപ്രസാദ്.

 

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *