‘എന്റെ പ്രിയപ്പെട്ട അനിയൻ’; വിജയ്‌യെ മകളുടെ വിവാഹം ക്ഷണിച്ച് ഖുശ്ബു, ‘നിങ്ങൾക്ക് നാണമില്ലേ’ എന്ന് കമന്റുകൾ

Spread the love

തന്റെ മകൾ അവന്തികയുടെ വിവാഹത്തിന് തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്‌യെ ക്ഷണിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. വിജയ്‍‌യുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലെത്തിയാണ് ഖുശ്ബുവും കുടുംബവും വിവാഹക്ഷണക്കത്ത് കൈമാറിയത്.

 

ഖുശ്ബുവിനൊപ്പം ഭർത്താവും സംവിധായകനുമായ സുന്ദർ സി, മക്കളായ അവന്തിക, ആനന്ദിത, പ്രതിശ്രുത വരൻ ശ്രാവൺ ശ്രീനിവാസൻ എന്നിവരുമുണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഖുശ്ബു തന്നെയാണ് തന്റെ സോഷ്യൽ മീഡ‍ിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്.

 

വിജയ്‌യെ പ്രിയപ്പെട്ട തന്റെ സഹോദരൻ എന്ന് വിശേഷിപ്പിച്ച ഖുശ്ബു കുടുംബത്തെ സംബന്ധിച്ച് ഏറ്റവും സവിശേഷവും മറക്കാനാകാത്തതുമായ ഒരു ദിവസമാണിതെന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു. “ഞങ്ങളുടെ കുടുംബത്തിന് വളരെ പ്രത്യേകതയുള്ളതും മറക്കാനാകാത്തതുമായ ഒരു ദിവസമാണിത്.

 

എന്റെ പ്രിയപ്പെട്ട സഹോദരനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യെ, അദ്ദേഹത്തിന്റെ വസതിയിലെത്തി കാണുകയും ശ്രാവൺ ശ്രീനിവാസനുമായുള്ള ഞങ്ങളുടെ മകളുടെ വിവാഹത്തിന്റെ ക്ഷണക്കത്ത് നൽകുകയും ചെയ്തു. അദ്ദേഹത്തെ കാണുമ്പോൾ എപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ അഭിമാനവും സന്തോഷവും നിറയുന്നു. കുട്ടികൾ വളരെ ത്രില്ലിലാണ്. അദ്ദേഹത്തിൽ നിന്ന് കണ്ണെടുക്കാൻ അവർക്ക് കഴിഞ്ഞില്ല.

 

തിരക്കുകളേറെ ഉണ്ടായിരുന്നിട്ടും, ഞങ്ങളോട് എപ്പോഴുമുള്ള അതേ ഊഷ്മളതയോടും, വാത്സല്യത്തോടും, മനോഹരമായ പുഞ്ചിരിയോടും കൂടിയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. നിങ്ങളുടെ വിലയേറിയ സമയത്തിനും, സ്നേഹത്തിനും, അനുഗ്രഹങ്ങൾക്കും നന്ദി പ്രിയപ്പെട്ട സഹോദരാ. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്തതിലും അപ്പുറമാണ് അത്. എപ്പോഴും നിന്നെ സ്നേഹിക്കുന്നു”.- എന്നാണ് ചിത്രങ്ങൾക്കൊപ്പം ഖുശ്ബു കുറിച്ചിരിക്കുന്നത്.

 

അതേസമയം വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിങ്കം ബിജെപിയില്‍ ചേരുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. സംഗീതയെ ബിജെപിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത് ഖുശ്ബു ആണെന്ന തരത്തിലും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

 

മുഖ്യമന്ത്രി വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെ ഖുശ്ബുവിനെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. നടൻ രവി മോഹനമായുള്ള പ്രശ്നത്തെയും ചൂണ്ടിക്കാട്ടിയാണ് ഖുശ്ബുവിനെതിരെ പലരും രംഗത്തെത്തിയിരിക്കുന്നത്. ‘ഒരിടത്ത് ആ നിലപാടും ഇവിടെ എത്തുമ്പോൾ ഈ നിലപാടുമാണോ’ എന്നാണ് പലരും കുറിച്ചിരിക്കുന്നത്.

 

‘സംഗീതയ്ക്കെതിരെ ആരോപണം വരാത്തപ്പോൾ നിങ്ങൾ വിജയ്‌യെയും തൃഷയെയും പിന്തുണയ്ക്കുകയും, ആർത്തിക്കെതിരെ ഒരു ആരോപണം വന്നപ്പോൾ അവരെ പിന്തുണയ്ക്കുകയും ചെയ്തു…ശരിക്കും നിങ്ങളുടെ നിലപാട് ഒന്ന് പറയാമോ’ – എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.

 

‘നിങ്ങൾക്ക് നാണമില്ലേ, ഏതൊക്കെ രീതിയിൽ വിജയ്‌യെ നിങ്ങൾ രാഷ്ട്രീയപരമായി കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ അടുത്ത് പോയി നിൽക്കാൻ നിങ്ങൾക്ക് നാണമില്ലേ..’- എന്നും ചിലർ കുറിച്ചിട്ടുണ്ട്. ‘നിങ്ങൾ തൃഷയെ ക്ഷണിക്കുന്നില്ലേ’യെന്നും ചിലർ കുറിച്ചിട്ടുണ്ട്.

 

അതേസമയം ഇത് ശരിക്കും സഹോദരി സഹോദര ബന്ധമാണെന്നും പലരും കുറിച്ചു. ‘ആരംഭം’ എന്ന മലയാളം ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഖുശ്ബുവിന്റെ മകൾ അവന്തിക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഖുശ്ബുവും കുടുംബം നേരിൽ കണ്ട് വിവാഹ ക്ഷണക്കത്ത് കൈമാറിയിരുന്നു.

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *