വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

Spread the love

കൊല്ലം: സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് സമീപം വയോധികനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ. തക്കല സ്വദേശി വിജുവാണ് പിടിയിലായത്. തമിഴ്നാട് പോലീസിൻ്റെ സഹായത്തോടെ സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.

 

മെയ് 24ന് അർദ്ധരാത്രി കൊല്ലം കമ്മിഷണർ ഓഫീസിന് സമീപം കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന രാജേന്ദ്രൻ എന്ന വയോധികനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ തമിഴ്‌നാട് വാൽപാറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നാല് പോലീസ് സംഘങ്ങളായി തിരിഞ്ഞ് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതിയെ വലയിലാക്കാൻ സാധിച്ചത്.

 

ഇയാൾ ഒരു സീരിയൽ കില്ലർ ആണോ എന്ന കാര്യത്തിൽ പോലീസിന് ശക്തമായ സംശയമുണ്ട്. ഏപ്രിൽ 19ന് നടന്ന സമാനമായ മറ്റൊരു വയോധികന്റെ കൊലപാതകവുമായും വിജു സുരേഷിന് ബന്ധമുണ്ടെന്നാണ് നിഗമനം. കൊല്ലപ്പെട്ട രണ്ടുപേരും കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന അനാഥരായ വയോധികരായിരുന്നുവെന്നതും അവരെ കൊലപ്പെടുത്തിയ രീതിയിലുള്ള സമാനതകളുമാണ് ഈ സംശയത്തിന് ആധാരം.

 

നിലവിൽ രണ്ടാമത്തെ കൊലപാതക കേസിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഇയാളെ കൊല്ലത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ ആദ്യ കൊലപാതകത്തിലെ പങ്കും തെളിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

  • Related Posts

    സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

    Spread the love

    Spread the loveകോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ്…

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    Leave a Reply

    Your email address will not be published. Required fields are marked *