കളിക്കുന്നതിനിടെ ഇലക്ട്രിക് ഓട്ടോറിക്ഷ ഓണായി നീങ്ങി; 4 വയസുകാരിയും ഓട്ടോറിക്ഷയും കിണറ്റിൽവീണു

Spread the love

പന്നിത്തടം: മരത്തംകോട് ഇലട്രിക് ഓട്ടോറിക്ഷയോടൊപ്പം കിണറ്റിൽ വീണ നാലു വയസ്സുകാരി നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കിടങ്ങൂരിൽ ചിറ്റിലപ്പിള്ളി വിന്നിയുടേയും സീമയുടേയും മകൾ എൽസിക്കാണ് പരിക്കേറ്റത്.

 

സീമയുടെ പിതാവ് ഔസി ഓടിക്കുന്ന ഓട്ടോറിക്ഷയാണിത്. ഉച്ചയ്ക്ക് രണ്ടരയോടെ ഊണുകഴിക്കാനെത്തി വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കുട്ടി കയറി കളിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഓണായി മുന്നോട്ടു നീങ്ങുകയും മുറ്റത്തെ കിണറ്റിലേക്ക് തലകീഴായി മറിയുകയുമായിരുന്നു.

 

ഓട്ടോറിക്ഷയുടെ മുൻഭാഗം വെള്ളത്തിൽ മുട്ടിയെങ്കിലും കുട്ടിയുടെ ഉടുപ്പ് ഡോറിൽ കുടുങ്ങിയതിനാൽ വെള്ളത്തിലേക്ക് വീണില്ല. അയൽപക്കത്ത് വളർത്തുമൃഗങ്ങൾക്ക് പുല്ലുപറിക്കാനെത്തിയ മോഹനൻ സംഭവം അറിഞ്ഞയുടൻ ഓടിയെത്തി കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെത്തിച്ചു.

 

തുടർന്ന് നാട്ടുകാർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുന്നംകുളം അഗ്‌നിരക്ഷാസേനയെത്തി ഓട്ടോറിക്ഷ പുറത്തെത്തിച്ചു. മാതാപിതാക്കൾ ബെംഗളൂരുവിലായതിനാൽ സീമയുടെ മാതാപിതാക്കളാണ് കുട്ടിയെ പരിചരിക്കുന്നത്.

  • Related Posts

    സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

    Spread the love

    Spread the loveകോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ്…

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    Leave a Reply

    Your email address will not be published. Required fields are marked *