കാറും ബൈക്കും ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാം, ലൈറ്റുകളും സ്പീക്കറും അനുവദിക്കും; വാഹന മോഡിഫിക്കേഷനിൽ റിപ്പോർട്ട്

Spread the love

തിരുവനന്തപുരം ∙ യുവാക്കൾ കാത്തിരിക്കുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍ റിപ്പോർട്ടുമായി മോട്ടർ വാഹന വകുപ്പ്. 18 തരത്തിലുള്ള മോഡിഫിക്കേഷനുകളാണ് യാതൊരു നിയമതടസവുമില്ലാതെ നടത്താമെന്ന് റിപ്പോർട്ടിൽ പറയുന്നത്. ഇതിനായി ആരുടെയും അനുമതി വാങ്ങുകയും വേണ്ട. സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പടെ പതിനെട്ട് തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്നാണ് ഗതാഗത കമ്മിഷണറുടെ റിപ്പോര്‍ട്ട്. നിറം മാറ്റം പോലുള്ള രൂപമാറ്റങ്ങള്‍ക്ക് പണം അടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടി വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

 

∙ വാഹനങ്ങളിൽ ഇഷ്ടമുള്ള ചിത്രങ്ങളും രൂപങ്ങളും അനുവദിക്കും.

∙ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കാവുന്ന തരത്തില്‍ മാന്യമായതായിരിക്കണം ചിത്രങ്ങൾ

∙ വാഹനത്തിനുള്ളില്‍ പല നിറത്തിലുള്ള ലൈറ്റുകൾ അനുവദിക്കും.

∙ സ്പീക്കറുകൾ അനുവദിക്കും

∙ സീറ്റ് കവര്‍, ഫ്ളോര്‍ മാറ്റ്, സ്റ്റീയറിങ് വീല്‍ കവര്‍, ഡാഷ് കാം, റിവേഴ്സ് കാം, പാര്‍ക്കിങ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കര്‍, റൂഫ് കാരിയേഴ്സ് എന്നിവ അനുവദിക്കും

∙ 50 ശതമാനം വരെ കാഴ്ച മറയ്ക്കുന്ന സണ്‍ഫിലിംസ് അനുവദിക്കുന്നത്.

 

കാറോ ബൈക്കോ ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാനും അനുവാദം കിട്ടും. എന്നാൽ ആര്‍ടിഒ ഓഫിസില്‍ നിശ്ചിത ഫീസടച്ച് അനുമതി വാങ്ങി ആര്‍സി ബുക്കില്‍ ഉള്‍പ്പെടുത്തണം. എന്‍ജിന്‍ മാറ്റം, ബോഡിക്ക് രൂപമാറ്റം ഇലക്ട്രിക്കിലേക്കോ സിഎന്‍ജിയിലേക്കൊ ഉള്ള മാറ്റം എന്നിവയും അനുവാദം വാങ്ങിയാല്‍ സാധിക്കും. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമാണ് റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.

  • Related Posts

    പുതിയ മദ്യ ലൈസൻസുകൾ നൽകുന്നത് തടഞ്ഞു; മദ്യ നയം രൂപീകരിക്കും വരെ നടപടികൾ പാടില്ലെന്ന് ഉത്തരവ്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യ ലൈസൻസുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പുതിയ മദ്യനയം രൂപീകരിക്കുന്നതുവരെ പുതിയ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന് കാണിച്ച് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി…

    തിയേറ്ററിനുള്ളിൽ 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പൊലീസ് പിടിയിൽ

    Spread the love

    Spread the loveഷൊർണൂർ: തിയേറ്ററിനുള്ളിൽ സിനിമ കാണുന്നതിനിടെ 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. ഷൊർണൂർ നഗരത്തിലെ എം.ലാൽ തിയേറ്ററിലാണ് സംഭവം. വല്ലപ്പുഴ കല്ലേപ്പറമ്പിൽ വീട്ടിൽ കെ.പി. ജാഫർ (56) ആണ് ഷൊർണൂർ പൊലീസിന്റെ പിടിയിലായത്. കുടുംബത്തോടൊപ്പം…

    Leave a Reply

    Your email address will not be published. Required fields are marked *