സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച് റവന്യൂ സംഘം ; ഇരുപതിലധികം ഷെഡ്ഡുകൾ പൊളിച്ചുനീക്കി

Spread the love

മൂന്നാർ: മൂന്നാർ എംജി നഗറിന് സമീപം കഴിഞ്ഞ ദിവസങ്ങളിലായി സർക്കാർ ഭൂമി കൈയേറി നിയമവിരുദ്ധമായി സ്ഥാപിച്ചിരുന്ന ഇരുപതിലധികം ഷെഡ്ഡുകൾ റവന്യൂ അധികൃതർ പൊളിച്ചുനീക്കി. ദേവികുളം സബ് കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് വൻ പോലീസ് സന്നാഹത്തോടെയും ഫയർഫോഴ്സ് സംഘത്തിന്റെ സഹായത്തോടെയും പ്രത്യേക ഒഴിപ്പിക്കൽ നടപടികൾ അരങ്ങേറിയത്. ദേവികുളം സ്പെഷ്യൽ തഹസിൽദാർ ഗായത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് റവന്യൂ സംഘം സ്ഥലത്തെത്തി അതിക്രമിച്ചു കയറി നിർമ്മിച്ച താൽക്കാലിക ഷെഡ്ഡുകൾ പൂർണ്ണമായും പൊളിച്ചുമാറ്റിയത്.

 

കഴിഞ്ഞ 2024-ൽ പെയ്ത കനത്ത മഴയെ തുടർന്ന് മൂന്നാർ ലക്ഷം നഗറിന് സമീപത്ത് വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. ആ അപകട സാഹചര്യത്തിലാണ് അവിടെ താമസിച്ചിരുന്ന ഏഴോളം കുടുംബങ്ങളെ അധികൃതർ അടിയന്തരമായി മാറ്റിപ്പാർപ്പിച്ചത്. എന്നാൽ പിന്നീട് ഇവർക്ക് സുരക്ഷിതമായ മറ്റ് സ്ഥിരം സംവിധാനങ്ങൾ ഒന്നും തന്നെ ഒരുക്കി നൽകിയിരുന്നില്ല. ഇതേ തുടർന്ന് കഴിഞ്ഞ മാസം എംജി നഗറിന് സമീപമുള്ള സർക്കാർ ഭൂമിയിൽ ഈ ഏഴ് കുടുംബങ്ങൾ കയറി താൽക്കാലിക ഷെഡ്ഡുകൾ സ്ഥാപിക്കുകയായിരുന്നു. അന്ന് ഈ ഷെഡ്ഡുകൾ റവന്യൂ സംഘം വന്ന് പൊളിച്ചു നീക്കിയിരുന്നു. എന്നാൽ, ഷെഡ്ഡുകൾ പൊളിച്ചതിൽ പ്രതിഷേധിച്ച് വീടും സ്ഥലവും ആവശ്യപ്പെട്ട് ഈ ഏഴു കുടുംബങ്ങളും ദേവികുളം സ്പെഷ്യൽ റവന്യൂ ഓഫീസിന് മുന്നിൽ രാപ്പകൽ സമരം നടത്തി.

 

പിന്നീട് ഇവർ വിഷയത്തിൽ അനുകൂലമായ കോടതി ഉത്തരവ് സമ്പാദിക്കുകയും, മുൻപ് റവന്യൂ സംഘം ഒഴിപ്പിച്ച അതേ സ്ഥലത്ത് വീണ്ടും വന്ന് ഷെഡ്ഡുകൾ സ്ഥാപിക്കുകയും ചെയ്തു. ഇതോടെ ഈ കോടതി ഉത്തരവിന്റെ മറവിൽ, സമീപപ്രദേശങ്ങളിൽ താമസിക്കുന്ന വീടില്ലാത്തവരും സ്വന്തമായി വീടുള്ളവരുമായ മറ്റ് നിരവധി ആളുകളും കൂട്ടത്തോടെ സ്ഥലത്തെത്തി സർക്കാർ ഭൂമി കയ്യേറി പുതിയ ഷെഡ്ഡുകൾ വ്യാപകമായി സ്ഥാപിക്കുകയായിരുന്നു. ഇത്തരത്തിൽ ഭൂമി കൈയേറ്റം പരിധി വിട്ടതോടെയാണ് ദേവികുളം സബ് കളക്ടർ അടിയന്തരമായി ഇടപെട്ടതും സ്പെഷ്യൽ തഹസിൽദാർ ഗായത്രിയുടെ നേതൃത്വത്തിൽ പൊളിക്കൽ നടപടികളിലേക്ക് നീങ്ങിയതും.

 

അതേസമയം, കോടതിവിധി കൃത്യമായി സമ്പാദിച്ചിട്ടുള്ള ആ ഏഴ് കുടുംബങ്ങളുടെ ഷെഡുകൾ ഒഴികെ ബാക്കിയുള്ള എല്ലാ അനധികൃത ഷെഡുകളും റവന്യൂ സംഘം പൂർണ്ണമായി പൊളിച്ചു നീക്കിയിട്ടുണ്ട്. എന്നാൽ തങ്ങൾ വർഷങ്ങളായി വാടകവീട്ടിലാണ് കഴിയുന്നതെന്നും സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലെന്നുമാണ് ഇവിടെ ഷെഡ് കെട്ടി താമസിച്ചിരുന്ന മറ്റ് കുടുംബങ്ങൾ പ്രതികരിച്ചത്.

  • Related Posts

    സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

    Spread the love

    Spread the loveകോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ്…

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    Leave a Reply

    Your email address will not be published. Required fields are marked *