ഓപ്പറേഷൻ തൂഫാനിൽ‌ കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിൽ; സൂക്ഷിച്ചിരുന്നത് ജ്യോതിഷാലയത്തിലെ അലമാരയിൽ

Spread the love

പയ്യന്നൂർ(കണ്ണൂർ) ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ. ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലം ഭാരവാഹി കാങ്കോൽ വടശ്ശേരി ശ്രീനാഥിനെ (40) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്.

ഇന്നലെ വൈകിട്ട് പയ്യന്നൂർ സബ് ഇൻസ്പെക്ടർ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 5.77 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.

  • Related Posts

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    മൂന്നുനേരം വിഭവസമൃദ്ധമായ ഭക്ഷണം വെറും 100 രൂപയ്ക്ക്; അവസാന നിമിഷത്തെ ചതി അറിയാം

    Spread the love

    Spread the loveകോഴിക്കോട് ∙ വഴിയോരങ്ങളിലും വൈദ്യുതി തൂണുകളിലും ഇത്തരമൊരു പരസ്യം കാണാം: ‘മൂന്നുനേരം വിഭവസമൃദ്ധമായ ഭക്ഷണം ദിവസം വെറും 100 രൂപയ്ക്ക്, നിങ്ങളുടെ ഓഫിസിലോ മുറിയിലോ എത്തിച്ചു നൽകും!’ എന്നാൽ, കുറഞ്ഞ ചെലവിൽ മികച്ച ആഹാരം പ്രതീക്ഷിച്ച് പലരും ചെന്നെത്തുന്നത്…

    Leave a Reply

    Your email address will not be published. Required fields are marked *