ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടവർക്കുള്ള നിർബന്ധ പരിശീലനത്തിൽ ഇളവ്

Spread the love

കൊല്ലം ∙ റോഡ് ഗതാഗത നിയമലംഘനങ്ങൾക്ക് ശിക്ഷയായി ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടവർക്ക് ലൈസൻസ് തിരികെ ലഭിക്കുന്നതിന് മോട്ടർ വാഹനവകുപ്പ് ഏർപ്പെടുത്തിയിരുന്ന നിർബന്ധ പരിശീലനത്തിന്റെ ദിവസത്തിൽ ഇളവ്. ഏതു കുറ്റത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്താലും 5 ദിവസമായിരുന്നു നിർബന്ധ പരിശീലനം. ഇതിൽ കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ പരിശീലന ദിവസമാണ് കുറയ്ക്കുന്നത്.

 

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാകുക, അപകടകരമായ ഡ്രൈവിങ് മൂലം മരണം സംഭവിക്കുക, മദ്യപിച്ച് വാഹനമോടിച്ച് പരുക്കേൽപ്പിക്കുക എന്നീ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് 5 ദിവസത്തെ പരിശീലനം നിർബന്ധമാണ് . ഇൗ കുറ്റകൃത്യത്തിന് ഒരു വർഷം വരെയാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്.

 

മദ്യപിച്ച് വാഹനമോടിക്കുക (മരണമോ പരുക്കോ ഇല്ലാത്ത സാഹചര്യം), അമിത വേഗം, സുരക്ഷിതമല്ലാത്ത രീതിയിൽ വാഹനമോടിക്കുക, അപകടകരമായ ഡ്രൈവിങ് (അപകടമില്ലെങ്കിൽ) എന്നിവയ്ക്ക് 3 ദിവസത്തെ പരിശീലനം മതിയാകും.

  • Related Posts

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    മൂന്നുനേരം വിഭവസമൃദ്ധമായ ഭക്ഷണം വെറും 100 രൂപയ്ക്ക്; അവസാന നിമിഷത്തെ ചതി അറിയാം

    Spread the love

    Spread the loveകോഴിക്കോട് ∙ വഴിയോരങ്ങളിലും വൈദ്യുതി തൂണുകളിലും ഇത്തരമൊരു പരസ്യം കാണാം: ‘മൂന്നുനേരം വിഭവസമൃദ്ധമായ ഭക്ഷണം ദിവസം വെറും 100 രൂപയ്ക്ക്, നിങ്ങളുടെ ഓഫിസിലോ മുറിയിലോ എത്തിച്ചു നൽകും!’ എന്നാൽ, കുറഞ്ഞ ചെലവിൽ മികച്ച ആഹാരം പ്രതീക്ഷിച്ച് പലരും ചെന്നെത്തുന്നത്…

    Leave a Reply

    Your email address will not be published. Required fields are marked *